Image

ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പരിണാമം (ബി ജോണ്‍ കുന്തറ)

Published on 27 April, 2019
ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പരിണാമം (ബി ജോണ്‍ കുന്തറ)
തെക്കന്‍ സംസ്ഥാനങ്ങളില്‍ നടമാടിയിരുന്ന അടിമത്ത വ്യവസ്ഥിതിയുടെ സൂക്ഷിപ്പുകാര്‍ എന്ന ആക്ഷേപത്തില്‍ നിന്നും വേഗം കരകയറുന്നതിന് 1960 കളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്വീകരിച്ച ഒരു പാത ആയിരുന്നു ലിബറലിസം.പാവപ്പെട്ടവന്‍റ്റെയും തൊഴിലാളി വര്‍ഗ്ഗത്തിന്‍റ്റെയും  ശരണമായി രൂപാന്തിരപ്പെടുക.

പ്രസിഡന്‍റ്റ് ലിന്‍ഡന്‍ ജോണ്‍സണ്‍ സമയം ഈ ആശയഗതി അമേരിക്ക പൊതുവെ അംഗീകരിക്കുകയും ചെയ്തു. സാമ്പത്തിക മേഖലകളെ ചോദ്യം ചെയ്യപ്പെടാത്ത ആശയങ്ങള്‍ക്ക് അമേരിക്ക വിരുദ്ധത കാട്ടിയിട്ടില്ല.

2008 ല്‍, ഒബാമ,  നിഷ്പ്രയാസീ വിജയിച്ചതിന്‍റ്റെ കാരണങ്ങള്‍ ഒന്ന്, അമേരിക്കയില്‍ പ്രസിഡന്‍റ്റ് തിരഞ്ഞെടുപ്പില്‍ കണ്ടുവന്നിരുന്ന, എട്ടു വര്‍ഷം കഴിയുമ്പോള്‍ എതിര്‍ പാര്‍ട്ടയെ ഭരണം ഏല്‍പ്പിക്കുക. രണ്ടാമത്, ഒരു കറുത്ത വര്‍ഗ്ഗക്കാരനെ വിജയിപ്പിക്കുന്നതില്‍ ഒട്ടനവധി, സാമൂഹിക മേഖലകളില്‍ വര്‍ഗീയത അവസാനിപ്പിക്കുന്നതിനുള്ള ഒരവസരവുമായി, ആശിച്ചു.മൂന്നാമത്, സാധാരണ രാഷ്ട്രീയക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ മാത്രമേ ഒബാമയില്‍നിന്നും കേട്ടുള്ളൂ അതില്‍ പലതുംനടപ്പില്‍ വരില്ല അതും സമ്മതിദായകര്‍ക്ക് അറിയാമായിരുന്നു.

തിരിഞ്ഞു നോക്കിയാല്‍ മനസിലാക്കാം, ആദ്യനാല് വര്‍ഷങ്ങള്‍ ഒബാമ വളരെ സംയമനത്തോടെ ഭരണം മുന്നോട്ടു നയിച്ചു . 2012ല്‍ഒബാമ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു അതിനുശേഷം, ഒബാമയുടെ ഭരണരീതികള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും മാറ്റങ്ങള്‍ വന്നു രാഷ്ട്രീയം കൂടുതല്‍ ധ്രുവീകരണ പാതയിലേക്കു നീങ്ങി.യൂ സ് കോണ്‍ഗ്രസിന്‍റ്റെ നിയത്രണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കാരങ്ങളിലെത്തി.

2016 ലെ തിരഞ്ഞെടുപ്പില്‍ ഹില്ലരി ക്ലിന്‍റ്റന്‍, ആദ്യംമുതലേ മുന്നില്‍ സ്ഥാനമുറപ്പിക്കുന്നതിനെത്തി എന്നാല്‍, സോഷ്യലിസ്റ്റ് ആശയങ്ങളുമായി  ഡമോക്രാറ്റിക് പാര്‍ട്ടിയിലേയ്ക്ക് കുടിയേറിയ ബെര്‍ണി സാന്‍ഡേര്‍സ് പാര്‍ട്ടിയില്‍ ഒരു വിപ്ലവത്തിനുള്ള എല്ലാ വഴികളും ഒരുക്കി. ഇരു രാഷ്ട്രീയ പാര്‍ട്ടികളേയും ഇഷ്ടമില്ലാത്ത ഒട്ടനവധി യുവാക്കള്‍ക്ക് ബെര്‍ണിയുടെ പദ്ധതികളില്‍ താല്‍പ്പര്യമുണര്‍ന്ന.ബെര്‍ണിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കുന്നതിന് പാര്‍ട്ടി നേതാക്കള്‍ പലേ ചെപ്പടിവിദ്യകളും കാട്ടുന്നതും നാംകണ്ടു.

ഹില്ലരിയുടെ ചുമലില്‍ ഒരുപാട് അഴുക്കു ചാക്കുകള്‍ ഇല്ലായിരുന്നെങ്കില്‍ ആദ്യ വനിതാ രാഷ്ട്രതലവന്‍ എന്ന സ്ഥാനത്ത് എത്തുന്നതിനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. ഹില്ലരിയെ ഒരു സാധാരണ, സമ്പന്ന രാഷ്ട്രീയക്കാരി എന്നതിലുപരി ഒരു വിപ്ലവകാരിയായി ആരും കണ്ടിരുന്നില്ല.
അപ്രതീക്ഷിതമായി സംഭവിച്ച ഡൊണാള്‍ഡ് ട്രംപിന്‍റ്റെ വിജയം രാഷ്ട്രീയ മാധ്യമ മേഖലകളില്‍ ഒരു കോളിളക്കം തന്നെ സൃഷ്ട്ടിച്ചു. പിന്നങ്ങോട്ട് ഒട്ടനവധി പാര്‍ട്ടി നേതാക്കള്‍ക്കും അവരെ തുണക്കുന്ന മാധ്യമങ്ങള്‍ക്കും ഒരേ ഒരു വാശി ഏതു വിധേയയും ട്രംപിനെ വൈറ്റ് ഹൗസില്‍ നിന്നും തുരത്തുക. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശ്രദ്ധ പൂര്‍ണ്ണമായും അതിലേക്ക് തിരിഞ്ഞു.
ഈ അവസ്ഥ, പാര്‍ട്ടിയില്‍ മയങ്ങിക്കിടന്നിരുന്ന സോഷ്യലിസ്റ്റ് ചിന്താഗതിക്കാരെ ഉണര്‍ത്തി. 2018 ഇടക്കാല തിരഞ്ഞെടുപ്പ് സംജാതമായി, പാര്‍ട്ടി നേതാക്കളുടെയും ഒട്ടനവധി മാധ്യമങ്ങളുടെയും ഉദ്ദേശം എങ്ങിനെ എങ്കിലും ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഒരു തിരിച്ചടി നല്കണം എന്നതിലായി. അതില്‍ ഇവര്‍ വിജയിച്ചു.

ട്രംപിനും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമെതിരായി ആരു മത്സരിച്ചാലും അവരെ തുണക്കും വിജയിപ്പിക്കും അതായിരുന്നു ഡമോക്രാറ്റിക് പാര്‍ട്ടി എടുത്ത നിലപാട്. ഇതിനെ മുതലെടുത്താണ്‌നിരവധി പുതിയ സോഷ്യലിസ്റ്റ് ചിന്ധാഗതിക്കാരും, വിപ്ലവ മോഹികളും പാര്‍ട്ടിയിലേയ്ക്ക് നുഴഞ്ഞുകയറ്റം നടത്തുന്നതും വിജയിക്കുന്നതും.

അലക്‌സാന്‍ഡ്രിയ ഒക്കേസ്യ കോര്‍ട്ടസ്, ഇല്‍ഹാന്‍ ഒമാര്‍, റാഷിദ താലിബ്, ഇവരൊന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആരാധകരൊന്നുമല്ല പിന്നെയോ, അവരുടെ ചിന്ധാഗതികള്‍ പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു വേദി, ഉപകരണം.

ഇല്‍ഹാന്‍ ഒമാര്‍, റാഷിദ താലിബ് ഇവരുടെ രാഷ്ട്രീയം മതവികാരങ്ങളില്‍ നിന്നും ഉടലെടുത്തവ. വിജയികളായതിനുശേഷം ഇവര്‍ പൊതു വേദികളില്‍ നടത്തുന്ന പ്രസ്താവനകള്‍ കേട്ടാല്‍ എന്താണ് ഇവരുടെ പ്രധാന ഉദ്ദേശം എന്ന് ആര്‍ക്കും ഊഹിക്കാം. ഇവരെല്ലാം വെറും സങ്കുചിത  മനസ്സുകള്‍.
ഇവരുടെ കൂറ് എവിടെ എന്ന് പലരും ചോദ്യം ചെയ്യുന്നതില്‍ എന്താണ് തെറ്റ്.ഇല്‍ഹാം ഒമാര്‍, അമേരിക്കയില്‍, ഒരു മുസ്ലിം രാജ്യമായ സൊമാലിയയില്‍ നിന്നും അഭയാര്‍ത്ഥിയായി വന്ന ശേഷം ഈ രാജ്യം നല്‍കിയ എല്ലാ ആനുകൂല്യങ്ങളും സഹായങ്ങളും സ്വീകരിച്ചു സ്വന്തം കാലില്‍ നിന്നു കഴിഞ്ഞപ്പോള്‍, ഈ രാജ്യം മോശമായി ഇസ്‌ലാം നന്നായി.ഇതാണ് ഈ തീവ്രവാദികളുടെ സത്യസ്വഭാവം.

2020 യില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ്റ് സ്ഥാനത്തേക്ക് വളരെ നേരത്തെ തുടങ്ങിയിരിക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്‍റ്റെ കരങ്ങളില്‍ നിന്നും വഴുതിപ്പോയിരിക്കുന്നോ എന്നു ശങ്കിക്കേണ്ടിയിരിക്കുന്നു?

ഡമോക്രാറ്റിക് പാര്‍ട്ടിയെ സോഷ്യലിസ്റ്റുകള്‍ "ഹൈജാക്ക്" ചെയ്തിരിക്കുന്നു. അമേരിക്കയിലെ ഒട്ടനവധി ഡെമോക്രാറ്റ്‌സ് മുതലാളിത്ത വ്യവസ്ഥതികളില്‍ വിശ്വസിക്കുന്നവര്‍.ഹോളിവുഡ് ലിബറല്‍സ് മറ്റെല്ലാ സാമൂഹിക മാറ്റങ്ങള്‍ക്കും തുണനല്‍കും എന്നാല്‍ അവരുടെ മടിശ്ശീലക്ക് ഹാനികരമായ മാറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുമെന്നു തോന്നുന്നില്ല.നാന്‍സി പോലോസി അടക്കം നിരവധി നേതാക്കള്‍ കുത്തക മുതലാളിമാര്‍.

ഇപ്പോള്‍ പാര്‍ട്ടിയിലെ തലമൂത്ത നേതാക്കളുടെ ഭയം ഈ യുവ തുര്‍ക്കുകള്‍, സോഷ്യലിസമെന്ന അനാവശ്യീ വിളിച്ചുപറഞ്ഞു 2020 തിരഞ്ഞെടുപ്പ് വീണ്ടും ട്രംപിന്‍റ്റെ മടിയില്‍ എത്തിക്കുമെന്നാണ്. ഇവര്‍ എല്ലാദിനവും സോഷ്യലിസം പ്രചരിപ്പിക്കുന്നതിനായി രംഗത്തുണ്ടാകണമേ എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രാര്‍ത്ഥന.

ഒരു സമയം പലരും അഭിപ്രായം പറഞ്ഞിരുന്നു രണ്ടു പാര്‍ട്ടികളുമായി സാമ്പത്തിക മേഖലകളില്‍ ഭിന്നത ഒന്നുമില്ല എല്ലാവരും പണക്കാരുടെ കീശകളില്‍ എന്ന്. അതിന് ഡെമോക്രാറ്റ് പാര്‍ട്ടിയിലെ സോഷ്യലിസ്റ്റ് വിഭാഗം ശക്തമായി മറുപടി നല്‍കുന്നു ഞങ്ങള്‍ കുത്തക മുതലാളിത്തെ എതുര്‍ക്കുന്നു. അതിനുദാഹരണമായിരുന്നല്ലോ അടുത്തനാല്‍ അലക്‌സാന്‍ഡ്ര ഒക്കേഷ്യ, ന്യൂ യോര്‍ക്കില്‍ വരുവാന്‍ തീരുമാനിച്ചിരുന്ന ആമസോണ്‍ എന്ന വമ്പന്‍ കോര്‍പറേഷനെ അവരുടെ തീരുമാനം മാറ്റുന്നതിന് പ്രേരിപ്പിച്ചത്.

അമേരിക്കന്‍ സാമൂഗിക രാഷ്ട്രീയ വേദികളില്‍ ഒരു അഴിച്ചുപണി നടക്കണം എന്നതാണ് സോഷ്യലിസ്റ്റുകളുടെ ആവശ്യം.അമേരിക്ക ഇന്നേവരെ അനുകരിച്ചിരുന്ന വ്യക്തി സ്വാതന്ത്യ്രം, വ്യവഹാര സ്വാതന്ത്യ്രം ഇതിനെല്ലാം മാറ്റം വരുത്തണമെന്ന ആവശ്യം. അമേരിക്കയിലെ സാമ്പത്തിക അസമത്വം മാറണമെങ്കില്‍ സമ്പന്നരെ മുകളില്‍ നിന്നും ഏതുവിധേനയെങ്കിലും വലിച്ചു താഴെയിടണം

സോഷ്യലിസം ഈ ലൊകത്ത് ഒരു പുതുമയല്ല കാലാകാലങ്ങളായി നിരവതി രാഷ്ട്രങ്ങള്‍ പരീക്ഷണം നടത്തി ദയനീയമായി പരാജയപ്പെട്ടു പിന്നെന്തു കാരണത്തിന് ഇത് ഒന്നുകൂടി അമേരിക്കയില്‍ പരീക്ഷണം നടത്തണമെന്ന പിടിവാശി?

ഇപ്പോള്‍, ഈ സോഷ്യലിസം പ്രചരിപ്പിക്കുന്നവര്‍  രക്ഷപ്പെട്ടുനില്‍ക്കുന്നത്, നിരവധി യുവാക്കള്‍ ഇവരുടെ കെണിയില്‍ വീണിരിക്കുന്നു എന്നതാണ്. ഒട്ടനവധി ആരാധകര്‍ക്ക് സോഷ്യലിസം എന്തെന്ന് ഒരുപിടിയുമില്ല കേള്‍ക്കുവാന്‍ മനോഹരമായ വാക്കുകള്‍ എന്നതിനുപരി.ഒരു നിര്‍വാണ ദിശയിലാണ് ഇവര്‍. ചരിത്രമൊന്നും നോക്കാറില്ല കേള്‍ക്കുവാന്‍ സുഖമുള്ള വാക്കുകള്‍ ആരു പറയുന്നോ അവരാണ് ഇവരുടെ നേതാക്കള്‍.

ഒരുകണക്കിന്, നല്ലൊരു ജനാധിപത്യത്തില്‍ ഇതുപോലുള്ള സംവാദങ്ങള്‍ നല്ലതാണ് വിവാദങ്ങള്‍ അക്രമാസക്തമാകുന്നില്ലെങ്കില്‍.ആശയങ്ങള്‍ സമാധാന മാര്‍ഗ്ഗേ പ്രചരിപ്പിക്കുന്നതിന് എല്ലാവര്‍ക്കും സ്വാതദ്ര്യമുണ്ട് അതുകാത്തുസൂഷിക്കുകയുംവേണം. തിരഞ്ഞെടുപ്പു വരട്ടെ കാത്തിരിക്കാം പോതുജനം ഏതു ഭരണ സംവിധാനത്തെ തുണക്കുന്നു എന്ന് കാണുവാന്‍.
 

Join WhatsApp News
തൊഴിലാളി 2019-04-27 12:08:12
സോഷ്യലിസത്തിനു വേണ്ടി മുറവിളി കൂട്ടുന്ന രാജ്യങ്ങളിൽ നിന്നുമാണല്ലോ മുതലാളിത്ത രാജ്യമായ അമേരിക്കയിലേക്ക് ആളുകൾ ചേക്കേറാനായി ജീവൻ പോലും പണയപ്പെടുത്തി പ്രയാണം ചെയ്യുന്നത്.  സോഷ്യലിസം അത്ര നല്ലതാണെങ്കിൽ പിന്നെ  എന്തിനാ അമേരിക്കയിലേക്ക് എഴുന്നെള്ളുന്നതു?????? അവിടെ തന്നെ നിന്നാ പോരായോ???? നിന്റെയൊക്കെ ഐഡിയോളോജിയും കൊണ്ട്??   സോഷ്യലിസവും കമ്മ്യൂണിസവും തകർന്നു തരിപ്പണമായ റഷ്യ, ക്യൂബ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളുടെ ഗതി കണ്ടിട്ടെങ്കിലും ഈ സോഷ്യലിസ്റ്സ് ഡെമോ ക്രേസികൾ പടിക്കത്തില്ലല്ലോ തമ്പുരാനേ!!  ആർക്കും വേണ്ടാത്ത സോഷ്യലിസം, പണിയെടുക്കാതെ എല്ലാം സൗജന്യമായി കിട്ടു മെന്നുള്ള  മോഹന സുന്ദര വാഗ്ദാനങ്ങൾ ഏതു രാജ്യത്തെയും കുളം തോണ്ടും.  പണിയെടുക്കാതെ തെണ്ടി തിന്നുന്നവരുടെ സോഷ്യലിസം.  ഹാ കഷ്ടം!!!!!!!!!!  സോഷ്യലിസ്റ്  മടിയൻമാർ !!!!!!!!!!
josecheripuram 2019-04-27 12:46:37
"Money talks bullshit walks".We all talk BS& spend no money.Communist countries failed because they did not do anything for the poor,instead they became the burocrats themselves.America is the only country practice communist principles.That's take from the able who work& support the disable.A person who never worked a day in this country gets better benefits than a person who worked all their life.No matter who it is.Of course the system is being abused.Did American President invite you to come here?You applied&came.no one is holding you get the hell out of here if you don't like it here.
Boby Varghese 2019-04-27 16:41:36
Americans today enjoy better food, better clothes, better cars, better houses. No other country, at any time in the history of our universe can come close to today's America. It is not by an accident. It is by design. The founding fathers of our country designed a country with freedom of thinking with minimum govt interference. Govt did not try to run our day to day affairs. The govt did not offer free health care and American health care system is the best in the world. Govt did not offer free college education and American colleges are the best in the world. American workers enjoy better life than the management cadre of most other countries.Now some socialists want total transformation of our system. They are the  real colluders  with Russia and China.
Your Neighbor 2019-04-28 19:41:59
ഡെമോക്രാ റ്റിക് പാർട്ടിയുടെ പതനം (അധഃപതനം) എന്ന് പറയുന്നതാണ് ശരി.
Patriot Malayalee 2019-04-29 00:24:06
People are leaving DemocRats, left and right.  They want to make America a third world country with all freebees. It will not work. Just the way the wanted to retain slavery according to our history, they are going to be on the wrong side of history again. Trump is the Savior of American democracy. We will still enjoy  "life, liberty and the pursuit of happiness" under Trump.   That is why people are supporting the President. He is the true champion of America and Americans; immigrants, citizens and all. Even the people coming to America are supporting him or will support him. God bless Trump. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക