Image

ചുഴലിക്കാറ്റിന്റെ പേര് 'ഫാനി' എന്നല്ല; തിരുത്തുമായി ഇന്ത്യന്‍ കാലാവസ്ഥാ വിഭാഗം

Published on 28 April, 2019
ചുഴലിക്കാറ്റിന്റെ പേര് 'ഫാനി' എന്നല്ല; തിരുത്തുമായി ഇന്ത്യന്‍ കാലാവസ്ഥാ വിഭാഗം

പത്തനംതിട്ട: തമിഴ്‌നാട് തീരത്ത് ആഞ്ഞടിക്കാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റിന്റെ പേര് ഫാനി എന്നല്ല ഫോണി എന്നാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വിഭാഗം. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഫാനി എന്നായിരുന്നു ചുഴലിക്കാറ്റിനെ മാധ്യമങ്ങള്‍ അടക്കം വിളിച്ചിരുന്നത്. ഞായറാഴ്‌ച്ച രാവിലെ വന്ന കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിലാണ് തിരുത്തല്‍ വന്നത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഫാനി എന്നായിരുന്നു ചുഴലിക്കാറ്റിനെ മാധ്യമങ്ങള്‍ അടക്കം വിളിച്ചിരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ഉണ്ടാകുന്ന കാറ്റുകള്‍ക്ക് ഇടാനായുള്ള പേരുകള്‍ സാര്‍ക്ക് രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ പട്ടികയിലേക്ക് ബംഗ്ലാദേശാണ് ഫോണി എന്ന പേര് നിര്‍ദ്ദേശിച്ചിരുന്നത്.

അതേസമയം ചെന്നൈയില്‍ നിന്ന് 1300 കിലോമീറ്ററും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുനിന്ന് 880 കിലോമീറ്ററും ദൂരത്തില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിക്കും. ഇതിന് ശേഷം തമിഴ്‌നാടിനെ ലക്ഷ്യമാക്കി എത്തും. വടക്കന്‍ കേരളത്തിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ ചിലയിടത്തു തിങ്കളാഴ്ച മഴയ്ക്കു സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പു നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക