Image

യാത്രക്കാരെ മര്‍ദ്ദിച്ച കേസ്: സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയില്ല; കൂടുതല്‍ അന്വേഷണം ഉണ്ടാകും

Published on 28 April, 2019
യാത്രക്കാരെ മര്‍ദ്ദിച്ച കേസ്: സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയില്ല; കൂടുതല്‍ അന്വേഷണം ഉണ്ടാകും

കൊച്ചി: യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കില്ലെന്ന് പൊലീസ്. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുമ്ബാകെ ഹാജരായ സുരേഷ് കല്ലടയ്‌ക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് തൃക്കാക്കര എ സി പി കൂട്ടിച്ചേര്‍ത്തു. കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. കല്ലട ബസിലെ അതിക്രമത്തില്‍ 7 പേരാണ് അറസ്റ്റിലായത്. .ബസ് ഡ്രൈവര്‍ തമിഴ്നാട് കോയമ്ബത്തൂരിലെ നാച്ചിപാളയം സ്വദേശി കുമാര്‍ (55), മാനേജര്‍ കൊല്ലം പട്ടംതുരുത്ത് ആറ്റുപുറത്ത് ഗിരിലാല്‍ (37), ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ വിഷ്ണു (29), ബസ് ജീവനക്കാരായ പുതുച്ചേരി സ്വദേശി അന്‍വര്‍, ജിതിന്‍, ജയേഷ്, രാജേഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

വധശ്രമം, മോഷണശ്രമം, പിടിച്ചുപറി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക