Image

ഡാലസ് മലയാളി അസോസിയേഷന്‍ രമേശ് ചെന്നിത്തലയ്ക്കു സ്വീകരണം നല്‍കി

ബിനോയി സെബാസ്റ്റ്യന്‍ Published on 28 April, 2019
ഡാലസ് മലയാളി അസോസിയേഷന്‍ രമേശ് ചെന്നിത്തലയ്ക്കു സ്വീകരണം നല്‍കി
ഡാലസ്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കു ഡാലസ് മലയാളി അസോസിയഷന്റെ നേതൃത്വത്തില്‍ ഡാലസ് പൗരാവലി സ്വീകരണം നല്‍കി.

ഫോമ പ്രസിഡന്റ് ഫിലിപ്പ്ചാമത്തില്‍, സൗത്ത് റീജിയണ്‍ പ്രസിഡന്റ് ബിജുതോമസ്, അസോസിയഷന്‍ പ്രസിഡന്റ് സാം മത്തായി, നോര്‍ത്ത് ടെക്‌സസിലെ വിവിധ സാംസ്ക്കാരിക സാഹിത്യസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിച്ചു.

കേരളം നേരിട്ട പ്രകൃതിദുരന്ത പശ്ചാത്തലം വിവരിച്ച പ്രതിപക്ഷനേതാവ് ദുരന്തഘട്ടങ്ങളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സമ്പൂര്‍ണ്ണ സഹകരണമാണ് നല്‍കിയതെന്ന് പറഞ്ഞു. പക്ഷെ ജലദുരന്തം കൈകാര്യംചെയ്ത രീതിയില്‍ അവധാനതയോടെ പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ജനക്ഷേമകരങ്ങളായ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്നതും ഖേദകരമാണ്.

പ്രവാസത്തില്‍ ജീവിക്കുന്ന കേരള ജനതയുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ശ്രദ്ധയോടെ വീക്ഷിക്കുകയും അവരോടൊപ്പംകാര്യക്ഷമമായി നില്‍ക്കുകയുംചെയ്യുക എന്ന നയമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളതെന്ന് അദേഹം പറഞ്ഞു.

ഇന്‍ഡ്യന്‍ പാര്‍ലമെന്റിലേക്കു നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ രാഹൂല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേക്കുവരേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു. ഇന്‍ഡ്യന്‍ ജനാധാപത്യം നല്‍കുന്ന മൗലീകാവകാശങ്ങളും മതേതരത്വവും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടന നല്‍കുന്ന ന്യൂനപക്ഷഅവകാശങ്ങള്‍ പലപ്പോഴും ലംഘിക്കപ്പെടുന്നു.  

വിദേശങ്ങളില്‍ ജീവിക്കുന്ന എല്ലാ വിഭാഗംമലയാളികള്‍ക്കും അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുവാനും അത്തികഞ്ഞ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളുവാനും കോണ്‍ഗ്രസിനും തനിക്കുംകഴിയുമെന്നു് അദേഹം പറഞ്ഞു. ഭാവികേരളത്തിന്റെ സമഗ്രവികസത്തിനും ക്ഷേമകരങ്ങളായ പദ്ധതി നടപ്പിലാക്കുന്നതിനുമായി എല്ലാവിദേശമലയാളികളുടെയും സഹകരണം അദേഹം അഭ്യര്‍ത്ഥിച്ചു.


ഡാലസ് മലയാളി അസോസിയേഷന്‍ രമേശ് ചെന്നിത്തലയ്ക്കു സ്വീകരണം നല്‍കിഡാലസ് മലയാളി അസോസിയേഷന്‍ രമേശ് ചെന്നിത്തലയ്ക്കു സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക