Image

സ്‌ഫോടനപരമ്പര: ശ്രീലങ്കയില്‍ പൊതുസ്ഥലത്ത്‌ മുഖം മറയ്‌ക്കുന്നതു നിരോധിച്ചു

Published on 29 April, 2019
സ്‌ഫോടനപരമ്പര: ശ്രീലങ്കയില്‍ പൊതുസ്ഥലത്ത്‌ മുഖം മറയ്‌ക്കുന്നതു നിരോധിച്ചു


തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബുര്‍ഖ അടക്കം മുഖം മറയ്‌ക്കുന്ന എല്ലാ വസ്‌ത്രങ്ങള്‍ളും നിരോധിച്ച്‌ ശ്രീലങ്കന്‍ സര്‍ക്കാര്‍ രംഗത്ത്‌. ഇന്ന്‌ മുതല്‍ ഈ ഉത്തരവ്‌ നടപ്പില്‍ വരും.

പൊതുസുരക്ഷ പരിഗണിച്ചാണ്‌ തീരുമാനമെന്ന്‌ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്‌. പരമ്പരാഗത ഇസ്ലാമിക വേഷമല്ല ബുര്‍ഖ. അതിനാല്‍ തന്നെ സുരക്ഷ പരിഗണിച്ച്‌ ഇത്‌ നിരോധിക്കണമെന്ന്‌ ആഷു മരസിംഗെ എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ദേശീയ സുരക്ഷയുടെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ തടസം സൃഷ്ടിക്കാന്‍ പാടില്ലെന്ന്‌ മുസ്ലിം പണ്ഡിതന്‍മാരുടെ സംഘടനയായ ആള്‍ സിലോണ്‍ ജമാഅത്തുല്‍ ഉലമ പറഞ്ഞു. മുഖം മറയ്‌ക്കുന്ന വസ്‌ത്രങ്ങള്‍ ഒഴിവാക്കാന്‍ ഇവര്‍ മുസ്ലിം സ്‌ത്രീകള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക