Image

തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ എതിരെ കോണ്‍ഗ്രസ്‌ നല്‍കിയ ഹര്‍ജി; അടിയന്തരമായി പരിഗണിക്കുമെന്ന്‌ സുപ്രീം കോടതി

Published on 29 April, 2019
തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ എതിരെ കോണ്‍ഗ്രസ്‌ നല്‍കിയ ഹര്‍ജി; അടിയന്തരമായി പരിഗണിക്കുമെന്ന്‌ സുപ്രീം കോടതി


തിരഞ്ഞെടുപ്പു കമ്മീഷനെതിരെ സുപ്രീം കോടതിയില്‍ കോണ്‍ഗ്രസിന്റെ ഹര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ ഷായ്‌ക്കുമെതിരെ തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനത്തിന്‌ നടപടിയെടുക്കാത്തതിനെ ചോദ്യം ചെയ്‌ത്‌ സുഷ്‌മിത ദേവാണ്‌ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ചതിന്‌ നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ സൈന്യവുമായി ബന്ധപ്പെട്ട്‌ മോദി നടത്തിയ പ്രസംഗം ചട്ടലംഘനമാണെന്ന്‌ ഒസ്‌മാനാബാദ്‌ ജില്ലാ വരണാധികാരി തിരഞ്ഞെടുപ്പു കമ്മീഷന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്കും ബാലാകോട്ടില്‍ തിരിച്ചടിച്ച വ്യോമസേനയ്‌ക്കുമായി വോട്ടു ചെയ്യാന്‍ തയ്യാറുണ്ടോയെന്ന്‌ കന്നിവോട്ടര്‍മാരോട്‌ മോദി ചോദിച്ചിരുന്നു. ഇത്‌ പ്രഥമദൃഷ്ട്യാ പെരുമാറ്റചട്ടം ലംഘിക്കുന്നതാണെന്നായിരുന്നു റിപ്പോര്‍ട്ട്‌.

പ്രധാനമന്ത്രിയുടെയും അമിത്‌ ഷായുടെയും പെരുമാറ്റ ചട്ടലംഘനങ്ങള്‍ക്ക്‌ തിരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകാരം നല്‍കുന്നുവെന്ന്‌ കോണ്‍ഗ്രസ്‌ നേരത്തെ ആരോപിച്ചിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക