Image

പ്രവാസി കേരളാ കോണ്‍ഗ്രസ് ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന് ഔപചാരികമായ തുടക്കം.

ജോയിച്ചന്‍ പുതുക്കുളം Published on 06 July, 2011
പ്രവാസി കേരളാ കോണ്‍ഗ്രസ് ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന് ഔപചാരികമായ തുടക്കം.
ഹ്യൂസ്റ്റണ്‍ : പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (പി.കെ.സി.എന്‍ . എ)യുടെ ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന് ഔപചാരികമായ തുടക്കം കുറിച്ചുകൊണ്ട് സ്റ്റാഫോര്‍ഡ് സിറ്റിയിലുള്ള ഹെറിറ്റേജ് ഇന്‍ഡ്യ റസ്റ്റോറന്റില്‍ കൂടിയ സമ്മേളനം നാഷണല്‍ പ്രസിഡന്റ് ശ്രീ.ജെയ്ബൂ കുളങ്ങര (ചിക്കാഗോ) ഉദ്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകനും യുവനേതാവുമായ ഫ്രാന്‍സിസ് ചെറുകര പ്രസിഡന്റായുള്ള കമ്മിറ്റി ഔദോഗികമായി നിലവില്‍ വന്നു.

വൈസ് പ്രസിഡന്റായി അനൂപ് മേല്‍ക്കരപുറം, ജനറല്‍ സെക്രട്ടറിയായി സോജന്‍ അഗസ്റ്റിന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായി ബെന്നി കുര്യാക്കോസ്, റെജി അപാനാബസാര്‍ , ജോണ്‍സണ്‍ കുഴിക്കാട്ടുകുന്നേല്‍ , എന്നിവരെയും കോ-ഓര്‍ഡിനേറ്റേഴ്‌സുമാരായി ജോര്‍ജ് കോളച്ചേരില്‍ , തോമസ് വള്ളിപ്പടവില്‍ , ട്രഷററായി ബാബു കുരൂര്‍ , രക്ഷാധികാരിമാരായി സൈമണ്‍ എലുംങ്കല്‍ , പീറ്റര്‍ ചാഴിക്കാടന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ശ്രീ.കുളങ്ങര “കേരളാ കോണ്‍ഗ്രസിന്റെ പ്രസക്തി കേരളത്തിലും അമേരിക്കയിലും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കുകയും പാര്‍ട്ടിയുടെ ചെയര്‍മാനും ധനകാര്യ-നിയമമന്ത്രിയുമായ ശ്രീ. കെ.എം. മാണി തുടങ്ങിവച്ച മീനച്ചില്‍ നദീതടപദ്ധ
തി വീണ്ടും ആരംഭിച്ച് ഈ സര്‍ക്കാരിന്റെ ഭരണകാലത്തുതന്നെ പൂര്‍ത്തീകരിക്കേണ്ട ആവശ്യകതയെപ്പറ്റി ഊന്നിപ്പറയുകയും ചെയ്തു. ഗവണ്‍മെന്റിനോട് രേഖാമൂലം ആവശ്യപ്പെടുന്ന പ്രമേയം നാഷണല്‍ ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി തയ്യാറാക്കി അയച്ചുകൊടുക്കുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നേതാക്കളായ എസ്.കെ.ചെറിയാന്‍ ,ബാബു മൂലയാനികുന്നേ
ല്‍ ‍, ബിനോയി തത്തംകുളം, ടോം വിരിപ്പന്‍ മുതലായവര്‍ പ്രസംഗിച്ചു. സണ്ണി കാരിക്കന്‍ (നാഷണല്‍ സെക്രട്ടറി) സ്വാഗതവും സൈമണ്‍ എലുംങ്കല്‍ നന്ദിയും പ്രകാശിപ്പിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് കോളച്ചേരില്‍ യോഗത്തിന്റെ അവതരണം മനോഹരമാക്കി.

ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികള്‍ക്ക് നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ.പി.സി. മാത്യു, നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.മാത്തുക്കുട്ടി ആലുംപറമ്പില്‍ , അഡ്വവൈസറി ബോര്‍ഡ് ചെയര്‍മാന്‍ സഖറിയാ കരുവേലി, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍സി വര്‍ഗീസ്, നാഷണല്‍ ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി, നാഷണല്‍ സെക്രട്ടറിമാരായ തോമസ് ഏബ്രഹാം, ഷാജി രാമപുരം, ഫിലിപ്പ് മഠത്തി
ല്‍ ‍, ആന്റോ രാമപുരം, വൈസ് പ്രസിഡന്റുമാരായ ജോസ് ചാഴിക്കാടന്‍ സെനിത്ത് എളുംങ്കല്‍ ‍, ഷാജി മറ്റത്താനി (ഫിലാഡല്‍ഫിയ) മുതലായവര്‍ അനുമോദനം അറിയിച്ചു.
ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
ഫ്രാന്‍സിസ് ചെറുകര - 713-447-7865
സണ്ണി കാരിക്കല്‍ -832-566-6806
പ്രവാസി കേരളാ കോണ്‍ഗ്രസ് ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന് ഔപചാരികമായ തുടക്കം.
Join WhatsApp News
John abraham 2016-09-07 19:55:41
We lost a good friend.. Our condolences to the family. Our prayers are with the family.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക