Image

നാലാം ഘട്ട വോട്ടെടുപ്പ്‌ പുരോഗമിക്കുന്നു

Published on 29 April, 2019
  നാലാം ഘട്ട വോട്ടെടുപ്പ്‌ പുരോഗമിക്കുന്നു


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ഒമ്പതു സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്‌ പുരോഗമിക്കുന്നു. മഹാരാഷ്ട്ര (17), ഉത്തര്‍പ്രദേശ്‌, രാജസ്ഥാന്‍ (13 വീതം), പശ്ചിമ ബംഗാള്‍ (എട്ട്‌), മധ്യപ്രദേശ്‌, ഒഡിഷ (ആറു വീതം), ബിഹാര്‍ (അഞ്ച്‌), ഝാര്‍ഖണ്ഡ്‌ (മൂന്ന്‌) എന്നീ സംസ്ഥാനങ്ങളിലാണ്‌ പോളിംഗ്‌ ആരംഭിച്ചത്‌.
ജമ്മുകശ്‌മീരിലെ അനന്തനാഗ്‌ മണ്ഡലത്തില്‍ കുല്‍ഗാം ജില്ലയിലെ ചില ബൂത്തുകളിലും വോട്ടെടുപ്പ്‌ നടക്കുന്നു.

12.79 കോടി വോട്ടര്‍മാരാണ്‌ സമ്മതിദാനവകാശം നിര്‍വഹിക്കുക. അനന്തനാഗ്‌ ലോക്‌സഭ മണ്ഡലത്തില്‍ മൂന്നു ഘട്ടങ്ങളിലായാണ്‌ വോട്ടെടുപ്പ്‌ പൂര്‍ത്തിയാക്കുന്നത്‌. 543ല്‍ 302 ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടെടുപ്പ്‌ കഴിഞ്ഞു. ഇനി മൂന്നു ഘട്ടങ്ങളിലായി 168 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ്‌ നടക്കാനുള്ളത്‌.
അതേസമയം, മേയ്‌ ആറിന്‌ നടക്കുന്ന അഞ്ചാംഘട്ടത്തില്‍ ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്ക്‌ വോട്ടെടുപ്പ്‌ നടക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക