Image

പട്ടിയെ ഉപദ്രവിച്ച ഉടമസ്ഥന് അഞ്ചു വര്‍ഷം തടവ്

പി. പി. ചെറിയാന്‍ Published on 29 April, 2019
പട്ടിയെ ഉപദ്രവിച്ച ഉടമസ്ഥന് അഞ്ചു വര്‍ഷം തടവ്
ഫോര്‍ട്ട്വര്‍ത്ത് (ടെക്‌സസ്) പട്ടിക്കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന് ആനിമല്‍ ക്രൂവല്‍റ്റി വകുപ്പു പ്രകാരം ഫയല്‍ ചെയ്ത കേസ്സില്‍ ഉടമസ്ഥന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ. 11 ആഴ്ച പ്രായമുള്ള ജര്‍മന്‍ ഷെപ്പേഡ് വിഭാഗത്തിലുള്ള പട്ടിക്കുട്ടിയെ ക്രൂരമായി അടിക്കുകയും നിലത്തേക്ക് പലതവണ വലിച്ചെറിയുകയും ചെയ്തതിനാണ് ഉടമസ്ഥന്‍ ഡെറിക് ബെല്‍ ക്വസ്റ്റിനെ അഞ്ചു വര്‍ഷത്തേക്ക് ജയിലിലടക്കുവാന്‍ ഉത്തരവായത്.

ഇതൊരു പൈശാചിക പ്രവര്‍ത്തിയെന്നാണ് പ്രോസിക്യൂട്ടര്‍ ഡേവിഡ് അലക്‌സ് കോടതിയില്‍ ബോധിപ്പിച്ചത്. രണ്ടു വര്‍ഷത്തെ ശിക്ഷയാണ് സാധാരണ നല്‍കുക എങ്കിലും ഈ കേസില്‍ പ്രതി നടത്തിയ ക്രൂരതയ്ക്ക് ശിക്ഷ അഞ്ചു വര്‍ഷമായി ഉയര്‍ത്തണമെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നിക്കി എന്ന് വിളിക്കുന്ന പട്ടിക്കുട്ടിയെ എല്ലുകള്‍ പലതും തകര്‍ന്നിരുന്നുവെങ്കിലും തക്കസമയത്തു ചികിത്സ ലഭിച്ചതിനാല്‍ കൊല്ലപ്പെട്ടില്ലെന്നും ഇപ്പോള്‍ പുതിയൊരു വീട്ടില്‍ നിക്കിക്ക് അഭയം ലഭിച്ചതായും അധികൃതര്‍ പറഞ്ഞു. പട്ടി കുട്ടിയെ ഉപദ്രവിക്കുന്ന വിഡിയോ പ്രതിയില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു.
പട്ടിയെ ഉപദ്രവിച്ച ഉടമസ്ഥന് അഞ്ചു വര്‍ഷം തടവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക