Image

അറ്റ്‌ലാന്റയില്‍ കെ.എം. മാണിസാര്‍ അനുസ്മരണ സമ്മേളനം മെയ് നാലിന്

Published on 29 April, 2019
അറ്റ്‌ലാന്റയില്‍ കെ.എം. മാണിസാര്‍ അനുസ്മരണ സമ്മേളനം മെയ് നാലിന്
അറ്റ്‌ലാന്റാ: കേരളത്തില്‍ സമഗ്ര പുരോഗതിക്ക് ദീര്‍ഘവീക്ഷണമുള്ള നിരവധി സംഭാവനകള്‍ നല്‍കിയ പ്രഗത്ഭനായ ഭരണാധികാരിയും നിയമസഭാ സമാജികനും വാഗ്മിയും അരനൂറ്റാണ്ടുകാലം പാലായുടെ നിയമസഭാ പ്രതിനിധിയും അഞ്ചിലേറെ മന്ത്രിസഭകളില്‍ ധനമന്ത്രിയായി 13 ജനപ്രിയ ബജറ്റുകള്‍ അവതരിപ്പിച്ച അന്തരിച്ച കെ.എം. മാണിയുടെ നിര്യാണത്തില്‍ അനുശോചിക്കുവാന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.

മെയ് നാലാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് അറ്റ്‌ലാന്റയിലെ ലോഗന്‍വില്ലയിലുള്ള പാംപാലസ് റെസ്റ്റോറന്റില്‍ വച്ചാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം ആഗസ്തി (770 624 7793), ബോബി ജോസഫ് (678 863 0540), എം.വി. ജോര്‍ജ് (ഐ.എന്‍.ഒ.സി) 678 240 0701.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക