Image

ഇന്ത്യന്‍ വ്യവസായി നെസ്‌ വാഡിയക്ക്‌ ജപ്പാനില്‍ രണ്ടു വര്‍ഷം തടവുശിക്ഷ

Published on 30 April, 2019
ഇന്ത്യന്‍ വ്യവസായി നെസ്‌ വാഡിയക്ക്‌ ജപ്പാനില്‍ രണ്ടു വര്‍ഷം തടവുശിക്ഷ


ഇന്ത്യയിലെ പ്രമുഖ ബിസിനസ്‌ സാമ്രാജ്യത്തിലെ അംഗമായ നെസ്‌ വാഡിയയെ ജപ്പാനിലെ കോടതി രണ്ടു വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ചു. മയക്കുമരുന്ന്‌ കൈവശം വെച്ചതിനാണ്‌ ശിക്ഷ. മാര്‍ച്ചിലാണ്‌ നെസ്‌ വാഡിയ ഈ കേസില്‍ അറസ്റ്റിലായത്‌.

ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ്‌ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തതനുസരിച്ച്‌ കന്നബിസ്‌ റെസിന്‍ എന്ന മയക്കുമരുന്ന്‌ കൈവശം വെച്ചതിനായിരുന്നു അറസ്റ്റ്‌. അറസ്റ്റിലാകുമ്പോള്‍ 25 ഗ്രാം മയക്കുമരുന്നാണ്‌ കൈവശം ഉണ്ടായിരുന്നത്‌.

മുംബൈയിലെ പ്രശസ്‌തമായ വാഡിയ ഗ്രൂപ്പ്‌ തലവന്‍ നുസ്ലി വാദിയായയുടെ മകനാണ്‌ അദ്ദേഹം. പ്രശസ്‌തമായ ബോംബെ ഡൈയിംഗ്‌, ബ്രിട്ടാനിയ ബിസ്‌കറ്റ്‌, ഗോ എയര്‍ വിമാന കമ്പനി തുടങ്ങിയ സ്ഥാപനങ്ങള്‍ ഇവരുടെ ഉടമസ്ഥതയിലുള്ളതാണ്‌.

ജപ്പാനിലെ ഹൊകൈടോ ദ്വീപിലെ വിമാനത്താവളത്തില്‍ വെച്ചാണ്‌ അദ്ദേഹം പിടിയിലായത്‌. പിടികൂടിയപ്പോള്‍ സ്വകാര്യ ആവശ്യത്തിനായി ഇത്‌ കൈവശം വെച്ചിരുന്നതാണെന്ന്‌ അദ്ദേഹം സമ്മതിച്ചതായി പത്രം പറയുന്നു. അറസ്റ്റ്‌ ചെയ്യപ്പെട്ട ശേഷം ഏതാനും ദിവസം റിമാന്‍ഡില്‍ കഴിയേണ്ടി വന്നു.

2014ല്‍ ബോളിവുഡ്‌ താരം പ്രീറ്റി സിന്‍ഡയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായിരുന്നു നെസ്‌. പിന്നീട്‌ പ്രീറ്റി സിന്റ ഈ കേസ്‌ പിന്‍വലിക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക