Image

പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നത് നിയമലംഘനം - ക്രമക്കേടിനെ കുറിച്ച്‌ ഇന്റലിജന്‍സ് മേധാവി അന്വേഷിക്കും; ഡിജിപി

Published on 30 April, 2019
പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നത് നിയമലംഘനം - ക്രമക്കേടിനെ കുറിച്ച്‌ ഇന്റലിജന്‍സ് മേധാവി അന്വേഷിക്കും; ഡിജിപി

തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നത് നിയമലംഘനമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. പോസ്റ്റല്‍ വോട്ട് ക്രമക്കേടിനെ കുറിച്ച്‌ ഇന്‍റലിജന്‍സ് മേധാവി അന്വേഷിക്കുമെന്നും ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ വാങ്ങി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നെന്നാണ് പരാതി.

ഇതിന്‍റെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നു. തിരുവനന്തപുരത്തെ പൊലീസുകാരുടെ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ഒരു പൊലീസുകാരനിട്ട ശബ്‌ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.അസോസിയേഷന്‍റെ ആള്‍ക്കാര്‍ വിളിച്ചിട്ട് നമ്മുടെ എല്ലാവരുടെയും പോസ്റ്റല്‍ വോട്ടുകള്‍ കളക്റ്റ് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്.

താത്പര്യമുള്ളവര്‍ക്ക് തരാം. എനിക്കാ ലിസ്റ്റ് കൊടുക്കാനാണ് എന്നാണ് ശബ്‌ദ സന്ദേശത്തില്‍ പറയുന്നത്. നാളെയും മറ്റന്നാളുമായി പോസ്റ്റല്‍ വോട്ട് ഏല്‍പ്പിക്കണം എന്നും സന്ദേശത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക