Image

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എത്തുന്നത് പത്ത് ഭാഷകളില്‍

Published on 30 April, 2019
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എത്തുന്നത് പത്ത് ഭാഷകളില്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചരിത്ര സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. പ്രേഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഈ വരുന്ന ഡിസംബര്‍ അല്ലെങ്കില്‍ അടുത്ത വിഷു സീസണില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ചിത്രം പത്തു ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും എന്നാണ് ചിത്രത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്ത.നൂറു കോടി രൂപയ്ക്കു മുകളില്‍ മുതല്‍ മുടക്കി ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്ന് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പം പ്രണവ് മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. മധു, മഞ്ജു വാര്യര്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍ , കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, തമിഴ് നടന്മാരായ അര്‍ജുന്‍, പ്രഭു, പൂജ കുമാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമന്‍, അഥവാ കുട്ട്യാലി മരയ്ക്കാര്‍ ആയെത്തുന്നത് മധുവാണ്. സുനില്‍ ഷെട്ടിയും ചിത്രത്തിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക