Image

ആ വയര്‍ ഒന്ന് ഒതുക്കി പിടിക്കൂ; മഞ്ജിമയ്ക്ക് സ്‌റ്റൈലിസ്റ്റ് നല്‍കിയ ഉപദേശം; സോഷ്യല്‍ മീഡിയയില്‍ കൂട്ടച്ചിരി

Published on 30 April, 2019
ആ വയര്‍ ഒന്ന് ഒതുക്കി പിടിക്കൂ; മഞ്ജിമയ്ക്ക് സ്‌റ്റൈലിസ്റ്റ് നല്‍കിയ ഉപദേശം; സോഷ്യല്‍ മീഡിയയില്‍ കൂട്ടച്ചിരി

ബാലതാരമായി സിനിമയിലെത്തി പിന്നീട് പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് മഞ്ജിമ മോഹന്‍. മലയാളത്തിലും തമിഴിലും മഞ്ജിമ തിളങ്ങുകയാണ്. ഇപ്പോള്‍ താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. കറുപ്പും ചുവപ്പും കലര്‍ന്ന വസ്ത്രമണിഞ്ഞുള്ള മഞ്ജിമയുടെ ഫോട്ടോയ്ക്ക് മഞ്ജിമ തന്നെ നല്‍കിയിരിക്കുന്ന തലക്കെട്ടാണ് വൈറലായത്. തന്റെ സ്‌റ്റൈലിസ് നല്‍കിയ ഉപദേശമാണ് ഇത് 'ആ വയര്‍ ഒന്ന് ഒതുക്കിപ്പിടിക്കൂ' മഞ്ജിമയുടെ തലക്കെട്ട് ഇതാണ്. ഇത് കേട്ട് പൊട്ടിച്ചിരിക്കുന്ന മഞ്ജിമയെ നമുക്ക് ചിത്രത്തില്‍ കാണാം

ബ്‌ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് ഈ ഫോട്ടോഷൂട്ടില്‍ ഉള്ളത്. മഞ്ജിമയുടെ ഫോട്ടോകളെല്ലാം അതിസുന്ദരമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ തടി കൂടുതലാണ് എന്ന് മഞ്ജിമയെ വിമര്‍ശിക്കുന്നവരും കുറവല്ല. എന്നാല്‍ അതിനെ താന്‍ വക വയ്ക്കുന്നില്ല എന്നതിന്റെ തെളിവാണ് ഫോട്ടോയ്ക്ക് നടി നല്‍കിയിരിക്കുന്ന തലക്കെട്ടെന്നാണ് ആരാധകപക്ഷം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക