Image

ഒഹായോയില്‍ നാലംഗ സിക്ക് കുടുംബം വെടിയേറ്റു മരിച്ചു

Published on 30 April, 2019
ഒഹായോയില്‍ നാലംഗ സിക്ക് കുടുംബം വെടിയേറ്റു മരിച്ചു
സിന്‍സിന്നാറ്റി, ഒഹായോ: സിന്‍സിന്നാറ്റിക്കടുത്ത് വെസ്റ്റ് ചെസ്റ്റര്‍ ടൗണ്‍ഷിപ്പില്‍ നാലംഗ സിക്ക് കുടുംബം വെടിയേറ്റു മരിച്ചു. എന്നാല്‍ ഇത് ഹെയ്റ്റ് ക്രൈം അല്ലെന്നു അധിക്രുതര്‍ വ്യക്തമാക്കി.
ഹക്കിക്കത് സിംഗ് പനാഗ്, 59, ഭാര്യ പരംജിത് കൗര്‍, 62, പുത്രി ഷലിന്ദര്‍ കൗര്‍, 39, ഭാര്യയുടെ സഹോദരി അമര്‍ജിത് കൗര്‍, 58, എന്നിവരാണു മരിച്ചത്.
ഞായറാഴ്ച രാത്രി വീട്ടിലെത്തിയ ഷലിന്ദറിന്റെ ഭര്‍ത്താവ് ആണു മ്രുതദേഹങ്ങള്‍ കണ്ടത്. അയാള്‍ കേസില്‍ സംശയിക്കപ്പെടുന്നില്ലെന്നു പോലീസ് അറിയിച്ചു.
വീട്ടില്‍ പനാഗിന്റെ മൂന്നു കൊച്ചു മക്കളുമുണ്ട്. പക്ഷെ സംഭവ സമയത്ത് അവര്‍ അവിടെ ഇല്ലായിരുന്നു. അവരെ ബന്ധു വീട്ടിലേക്കു മാറ്റി.
കൊലപാതകത്തിന്റെ കാരണം എന്തെന്നോ ആരാണു പിന്നിലെന്നോ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ന് (ചൊവ്വ) അപ്പാര്‍ട്ട്‌മെന്റ് കോമ്പ്‌ളക്‌സിനടുത്തൂള്ള കുളത്തില്‍ നിന്നു ഒരു തോക്കു കണ്ടെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക