Image

വേണുഗോപാല്‍ ഷോ വൈശാഖ സന്ധ്യയുടെ ടിക്കറ്റ് വിതരോണോത്ഘാടനം വന്‍ വിജയമായി

ശങ്കരന്‍കുട്ടി Published on 30 April, 2019
വേണുഗോപാല്‍ ഷോ വൈശാഖ സന്ധ്യയുടെ ടിക്കറ്റ്  വിതരോണോത്ഘാടനം വന്‍ വിജയമായി
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്)ന്റെ  ധനശേഖരണാര്‍ത്ഥം 2019 ആഗസ്റ്റ് 19 ന് മിസൌറി സിറ്റിയിലുള്ള സെന്റ്ഗ ജോസഫ് ഹാളില്‍ വച്ചു നടക്കുന്ന പ്രശസ്ത പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍ നയിക്കുന്ന വൈശാഖസന്ധ്യ എന്ന നൃത്ത സംഗീത കോമഡി ഷോയുടെ കിക്കോഫ് മാഗിന്റെ. ആസ്ഥാനമായ കേരളാ ഹൗസില്‍ വച്ച് ഏപ്രില്‍ 27 ന് വൈകിട്ട് 6 മണിക്ക് വന്‍ ജനപങ്കാളിത്തത്തോടു കൂടി നടത്തുകയുണ്ടായി.

ഈ പരിപാടിയുടെ അവതാരകനായ അനില്‍ ജനാര്‍ദനന്റെ് പ്രാര്‍ത്ഥനാ ഗാനത്തോട്കൂടി ആരംഭിച്ച ചടങ്ങില്‍ മാഗിന്റെക സെക്രട്ടറി വിനോദ് വാസുദേവന്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.

കേരളാ ഹൗസിന്റെക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കുവാന്‍ ഫണ്ട് സ്വരുപിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത് എന്ന് സ്വാഗത പ്രസംഗത്തില്‍ വിനോദ് വാസുദേവന്‍ വിശദീകരിക്കുകയുണ്ടായി. മാഗിന്റെ  പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍ അദ്ധ്യക്ഷനായിരുന്നു. 1987 ല്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ രൂപീകരിച്ചതു മുതല്‍ ഇപ്പോഴത്തെ മാഗിന്റെയ ഭരണ സമിതി വരെയുള്ള നിരവധി ഭാരവാഹികളുടെയും പ്രവര്‍ത്തകരുടേയും കഠിനാധ്വാനത്തിന്റെ!യും സഹായ സഹകരണങ്ങളുടേയും ഫലമായാണ് മൂന്ന് ഏക്കറോളം വരുന്ന സ്ഥലവും അതിനുള്ളില കേരളാ ഹൗസ് എന്നും പ്രസിഡന്റ് ഓര്‍മ്മപ്പെടുത്തുകയുണ്ടായി എന്നു മാത്രമല്ല അത്യാവശ്യമായി പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കുക എന്നതിനാണ് മുന്‍ഗണന നല്‍ക്കുനതെന്നും അതിനാവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനു വേണ്ടി സംഘടിപ്പിക്കുന്ന വൈശാഖസന്ധ്യ വന്‍ വിജയമാക്കുവാന്‍ എല്ലാ മലയാളികളുടേയും സഹായ സഹകരണങ്ങള്‍ ഈ ഉദ്യമത്തിനുണ്ടാവേണം എന്നും പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോണ്‍ അഭ്യര്‍ത്ഥിച്ചു.

വൈശാഖ സന്ധ്യയുടെ ഗ്രാന്ഡ്് സ്‌പോണ്‍സറായ ജോയ് അലൂക്കാസ് ജ്വലറി ഗ്രൂപ്പ്  ഹുസ്റ്റണ്‍ ഷോറും മാനേജര്‍ ഡേവിഡ് പുല്ലന്‍, മെഗാസ്‌പോണ്‍സറായ അബാക്കസ് ട്രാവല്‍സ് ഉടമ ഹെന്‍റി പോള്‍ മറ്റൊരു മെഗാസ്‌പോണ്‍സറായ ആര്‍.വി.എസ്സ് ഇന്‍ഷ്വറന്‍സ് ഏജന്‍സി ഉടമ രാജേഷ് വര്‍ഗീസ്  എന്നിവരോടുള്ള മാഗിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുകയുമുണ്ടായി. ചടങ്ങില്‍ മുഖ്യ അതിഥി ആയിരുന്ന ഫാദര്‍ എബ്രഹാം സക്കറിയാ ഡേവിഡ് പുല്ലന് ആദ്യ ടിക്കറ്റ് നല്‍കി കൊണ്ട് കിക്ക് ഓഫ് ഉല്‍ഘാടനം നിര്‍വഹിച്ചു തുടര്‍ന്ന് സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലര്‍ ശ്രീ.കെന്‍ മാത്യു മാഗ് അംഗങ്ങള്‍ക്കും ചടങ്ങില്‍ പങ്കെടുത്ത മറ്റെല്ലാവര്‍ക്കും ടിക്കറ്റ് വിതരണം ചെയ്തു. റവ.ഫാദര്‍ എബ്രഹാം സഖറിയാ, ഡേവിഡ് പുല്ലന്‍, മാഗിന്റെ മുന്‍ പ്രസിഡന്റ് ജയിംസ് ജോസഫ്, ശശിധരന്‍ നായര്‍ (ഫോമ ) എബ്രഹാം ഈപ്പന്‍ ( ഫൊക്കാന ) കെന്‍ മാത്യു, പൊന്നു പിള്ള (മുന്‍ മാഗ് പ്രസിഡന്റ് ) ജയിംസ് കൂടല്‍, (IAPC ), സണ്ണി കാരിക്കല്‍ (സൗത്ത് ഇന്‍ഡ്യന്‍ ഡട ചേംബര്‍ ഓഫ് കോമേഴ്‌സ് ), S K ചെറിയാന്‍ (W M C ), Dr.ജോര്‍ജ് കാക്കനാടന്‍ ( IPCNA ) , ഡയസ് ദാമോദരന്‍ (ഫ്രീഡിയാ ), ജോണ്‍ W വര്‍ഗീസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. പ്രസ്തുത ചടങ്ങില്‍ മഗിന്റെ  മുന്‍ പ്രസിഡന്റ് മാരായ എബ്രഹാം തോമസ്, തോമസ് തയ്യില്‍, ജോണ്‍ കുന്നക്കാട്ട്, ജോഷ്വാ ജോര്‍ജ്, തോമസ് ചെറുകര , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മത്തായി, ആദ്യകാല പ്രവര്‍ത്തകരായ വി എന്‍ രാജന്‍, ഷണ്‍മുഖന്‍വല്ലുളിശ്ശേരി, രാജന്‍ യോഹന്നാന്‍, ജയിംസ് തുണ്ടം , ബോര്‍ഡ് മെംബര്‍മാരായ പ്രമോദ് വര്‍ഗീസ്, റനി കവലയില്‍, ജോസ് കെ ജോണ്‍, ഡോ.മനു ചാക്കോ, രമാപിള്ള, മെവിന്‍ ജോണ്‍, ഷിനു എബ്രഹാം, ജീവന്‍ സൈമണ്‍, മാത്യാസ് മുണ്ടക്കന്‍, മോന്‍സി കുരിയാക്കോസ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുകയുണ്ടായി.മാഗിന്റെ ട്രഷറാര്‍ ആന്‍ഡ്രൂസ് ജേക്കബ്  ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിന് മുന്നോടിയായി  ലണ്ടനില്‍ നിന്നും വന്ന പത്തോളം മേള വിദ്വാന്‍ മാര്‍ അവതരിപ്പിച്ച ചെണ്ടമേളവും ഉണ്ടായിരുന്നു. വിഭവസമൃദ്ധമായ ഡിന്നറിനു ശേഷം 9 മണിക്ക് ചടങ്ങുകള്‍ സമാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക