Image

നോര്‍ത്ത് കരോളിനാ യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പ്- 2 മരണം നാലുപേര്‍ ആശുപത്രിയില്‍

പി.പി. ചെറിയാന്‍ Published on 01 May, 2019
നോര്‍ത്ത് കരോളിനാ യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പ്- 2 മരണം നാലുപേര്‍ ആശുപത്രിയില്‍
ഷാര്‍ലെറ്റ്(നോര്‍ത്ത് കരോളിന):  നോര്‍ത്ത് കരോളിനാ യൂണിവേഴ്‌സിറ്റി ഷാര്‍ലറ്റ് ക്യാമ്പസില്‍ ഏപ്രില്‍ 30 ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാലുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് യു.എന്‍.സി.സി. പോലീസ് ചീഫ് ജെഫ് ബേക്കര്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി ട്രൈസ്റ്റണ്‍ ആന്‍ഡ്രൂ ടെറലിനെ(22) കൈതോക്ക് സഹിതം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചീഫ് പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. സ്പ്രിംഗ് സെമിസ്റ്റര്‍ അവസാനിക്കുന്ന ദിവസമാണ് വെടിവെപ്പുണ്ടായത്. കുട്ടികളുടെ ഹാജര്‍ എടുക്കുന്ന ക്ലാസ് റൂമിലാണ് വെടിവെപ്പ് ആരംഭിച്ചതെന്ന് യൂണിവേഴ്‌സിറ്റി അറിയിപ്പില്‍ പറയുന്നു. ഇപ്പോള്‍ ഭീഷിണി നിലവിലില്ലെന്നും, പോലീസ് യൂണിവേഴ്‌സിറ്റി വളഞ്ഞിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

മുപ്പതിനായിരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റി ക്യാമ്പസ് ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. വിദ്യാര്‍ത്ഥികളോട് ശാന്തരായിരിക്കുവാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. രാത്രി വൈകീട്ടും യൂണിവേഴ്‌സിറ്റി ലോക്ഡൗണ്‍ തുടരുകയാണ്. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല.

നോര്‍ത്ത് കരോളിനാ യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പ്- 2 മരണം നാലുപേര്‍ ആശുപത്രിയില്‍
നോര്‍ത്ത് കരോളിനാ യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പ്- 2 മരണം നാലുപേര്‍ ആശുപത്രിയില്‍
നോര്‍ത്ത് കരോളിനാ യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പ്- 2 മരണം നാലുപേര്‍ ആശുപത്രിയില്‍
നോര്‍ത്ത് കരോളിനാ യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പ്- 2 മരണം നാലുപേര്‍ ആശുപത്രിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക