Image

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ന്റെ ഗ്രന്ഥശാല പ്രവര്‍ത്തനത്തിന് പ്രത്യേകം അഭിനന്ദനം

(അനശ്വരം മാമ്പിള്ളി Published on 01 May, 2019
കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ന്റെ ഗ്രന്ഥശാല  പ്രവര്‍ത്തനത്തിന്  പ്രത്യേകം അഭിനന്ദനം
ഡാളസ് : ഡാളസില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാല സന്ദര്‍ശിക്കുകയുണ്ടായി. 

7000 ല്‍ പരം മലയാള പുസ്തകങ്ങളുടെ ശേഖരം തന്നെ അത്ഭുതപ്പെടുത്തുന്നതാണെന്നും ഈ ഗ്രന്ഥശാലയില്‍ ഭൂതകാലത്തിന്റെ ഓര്‍മ്മ പുതച്ചിരിക്കുന്ന പൊടിപിടിക്കാത്ത കുറെ പുസ്തകങ്ങള്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നും ശ്രീ ചെന്നിത്തല പറയുകയുണ്ടായി. കൂടാതെ 1992 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന മലയാളം ക്ലാസ്സിനെയും പ്രത്യേകം പ്രശംസിക്കുകയുണ്ടായി. നമ്മുടെ പുതിയ തലമുറയിലെ വായന കുതുകികളെ കാത്തു കണ്ണടക്കാതെ പ്രവര്‍ത്തിച്ചുവരുന്ന ഈ ഗ്രന്ഥശാലയെന്നും  നിസ്വാര്‍ത്ഥ കര്‍മ്മികളായ അസോസിയേഷന്‍ മെമ്പര്‍മാര്‍ സമ്മാനിച്ചതാണ് ഈ ഗ്രന്ഥശാലയിലെ പുസ്തകങ്ങളേറെയും എന്നും KAD പ്രസിഡന്റ് റോയ് കൊടുവത്തും  സംസാരിക്കുകയുണ്ടായി. 

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ശ്രീ രമേശ് ചെന്നിത്തലക്കു  ഏര്‍പ്പെടുത്തിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കവെയാണ് തന്റെ അഭിപ്രായം പങ്കുവെച്ചത്. പ്രസ്തുത ചടങ്ങില്‍ ശ്രിമതി. രമണി കുമാര്‍ (KAD മുന്‍ പ്രസിഡന്റ് ), സംസാരിക്കുകയും സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ നന്ദി രേഖപെടുത്തുകയും ചെയ്തു. സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകരും പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ പി. പി ചെറിയാന്‍, ജോസ് പ്ലാക്കാട്ട്, അനുപമ വെങ്കിടേഷ്, സെബാസ്റ്റ്യന്‍ സജി, തോമസ് കോശി, സാം എന്നിവര്‍  പങ്കെടുക്കുകയുണ്ടായി.                                            

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ന്റെ ഗ്രന്ഥശാല  പ്രവര്‍ത്തനത്തിന്  പ്രത്യേകം അഭിനന്ദനം
കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ന്റെ ഗ്രന്ഥശാല  പ്രവര്‍ത്തനത്തിന്  പ്രത്യേകം അഭിനന്ദനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക