Image

മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ജയ ബച്ചന്‍

Published on 01 May, 2019
മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ജയ ബച്ചന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ സമാജ്വാദി പാര്‍ട്ടി നേതാവും നടിയുമായ ജയ ബച്ചന്‍. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ഉത്തരവാദിത്തപ്പെട്ട വ്യക്തിതന്നെ രാജ്യത്ത്‌ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന്‌ ജയ ബച്ചന്‍ കുറ്റപ്പെടുത്തി.

ലക്‌നൗവില്‍ എസ്‌പി സ്ഥാനാര്‍ഥി പൂനം സിന്‍ഹയ്‌ക്കുവേണ്ടി പ്രചാരണത്തിന്‌ എത്തിയപ്പോഴായിരുന്നു മോദിയുടെ പേര്‌ എടുത്ത്‌ പറയാതെയുള്ള അവരുടെ വിമര്‍ശനം.

പൂനം സിന്‍ഹയെ പൂര്‍ണ്ണ മനസ്സോടെ ജനങ്ങള്‍ സ്വീകരിക്കണമെന്നും ജയ അഭ്യര്‍ഥിച്ചു. 'പുതു സ്ഥാനാര്‍ഥിയെ നിറഞ്ഞ മനസോടെ സ്വീകരിക്കുകയെന്നത്‌ സമാജ്വാദിയുടെ ആചാരമാണ്‌.

ഞങ്ങള്‍ അവരെ സ്വീകരിക്കുകയും അവരുടെ വിജയം ഉറപ്പാക്കുകയും ചെയ്യും. അവര്‍ എവിടെനിന്നു വന്നവരാണെങ്കിലും എസ്‌പിയുടെ ഭാഗമാണ്‌, അവരെ നമ്മള്‍ സംരക്ഷിക്കും' ജയ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ട്‌ ചെയ്യണം. നിങ്ങള്‍ എല്ലാവരും എനിക്ക്‌ ഉറപ്പ്‌ തരണം പൂനത്തിന്റെ ജയം, അല്ലെങ്കില്‍ അവള്‍ എന്നെ മുംബൈയിലേക്ക്‌ കടക്കാന്‍ അനുവദിക്കില്ലെന്ന്‌ തമാശ രൂപേണ ജയ പറഞ്ഞു.

പൂനം തന്റെ സുഹൃത്താണെന്നും കഴിഞ്ഞ 40 വര്‍ഷമായി അവളുമായി അടുത്ത ബന്ധമുണ്ടെന്നും ജയ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക