Image

മസൂദ്‌ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചേക്കും

Published on 01 May, 2019
മസൂദ്‌ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചേക്കും


ബെയ്‌ജിങ്‌: ജയ്‌ഷെ മുഹമ്മദ്‌ തലവന്‍ മസൂദ്‌ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ ചൈനയ്‌ക്ക്‌ സമ്മതമെന്ന്‌ റിപ്പോര്‍ട്ട്‌. ഈ പ്രശ്‌നം കൃത്യമായി പരിഹരിക്കുമെന്ന്‌ ചൈന വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കപ്പെടുമെന്നാണ്‌ തങ്ങള്‍ വിശ്വസിക്കുന്നതെന്ന്‌ ചൈനീസ്‌ വിദേശകാര്യ വക്താവ്‌ ജെംഗ്‌ ഷുവാംഗ്‌ പറഞ്ഞു.


ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിന്‍പിങ്‌ പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്‌ചനടത്തി ദിവസങ്ങള്‍ക്കുള്ളിലാണ്‌ ചൈനയുടെ പ്രതികരണം. മസൂദ്‌ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിലുള്ളകാര്യത്തില്‍ ബുധനാഴ്‌ച യുഎന്‍ തീരുമാനമെടുക്കും.
നേരത്തെ നാലുതവണ മസൂദ്‌ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ വീറ്റോ അധികാരം ഉപയോഗിച്ച്‌ ചൈന തടഞ്ഞിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക