Image

ഐഎസിലേയ്ക്ക്‌ മലയാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് സൂചന

Published on 01 May, 2019
ഐഎസിലേയ്ക്ക്‌ മലയാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് സൂചന

തിരുവനന്തപുരം: ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിലേയ്ക്ക്‌ മലയാളികളെ റിക്രൂട്ട് ചെയ്യാന്‍ ഇടയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചതായാണ് വിവരം.

ശ്രീലങ്കയിലെ ചാവേര്‍ സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരനും നാഷണല്‍ തൗഹിദ് ജമാഅത്ത് നേതാവുമായിരുന്ന സഹ്റാന്‍ ഹാഷിമിന്റെ ആശയങ്ങളുമായി ചേര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലും മുപ്പതിലധികം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 20 ലക്ഷം പേര്‍ അംഗങ്ങളാണെന്നാണ് ഇവരുടെ അവകാശവാദം.

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്റാന ഹാഷിമിന് കേരളത്തിലും കണ്ണികളുണ്ടെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് ,വിവധ ജില്ലകളിലായി പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐഎസ് ബന്ധം ആരോപിച്ച്‌ ഒരാളെ പിടികൂടുകയും ചെയ്തു . ഇതിന് പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ പുറംലോകം അറിയുന്നത്. കഴിഞ്ഞ വര്‍ഷം കാസര്‍കോട്ടെ രണ്ട് കുടുംബങ്ങളില്‍ നിന്ന് 10 പേര്‍ യെമനിലക്ക് കടന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക