Image

ശ്രേഷ്ഠ ബാവായുടെ രാജി അംഗീകരിച്ചു, കാതോലിക്കായായി തുടരാം

Published on 01 May, 2019
ശ്രേഷ്ഠ ബാവായുടെ രാജി അംഗീകരിച്ചു, കാതോലിക്കായായി തുടരാം

ആലപ്പുഴ  മെത്രാപ്പോലീത്തന്‍ ട്രസ്റ്റി പദം ഒഴിയാനുള്ള യാക്കോബായ സഭ  ശ്രേഷ്ഠ തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ സന്നദ്ധത ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ അംഗീകരിച്ചു. ഈ പദവിയും കാതോലിക്കാ പദവിയും ഉപേക്ഷിക്കാന്‍ സന്നദ്ധത അറിയിച്ച്‌ ഏപ്രില്‍ 27നാണ് കാതോലിക്കാ ബാവാ കത്തയച്ചത്. എന്നാല്‍ കാതോലിക്കയായും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായും തുടരാന്‍ പാത്രിയര്‍ക്കീസ് ബാവാ നിര്‍ദ്ദേശിച്ചു.


ഈ മാസം ഒടുവില്‍ ചേരുന്ന പ്രാദേശിക സുന്നഹദോസ് വരെ തോമസ് പ്രഥമന്‍ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായി തുടരണം. അതു വരെ ഭരണ നിര്‍വഹണത്തിന് അദ്ദേഹത്തെ സഹായിക്കാന്‍ അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്ത എബ്രഹാം മാര്‍ സേവേറിയോസ്, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ തീമോത്തിയോസ്, കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചു.


പകരം സംവിധാനം ഉണ്ടാകും വരെ ഈ സമിതി കാതോലിക്കാ ബാവായുമായി ആലോചിച്ച്‌ വര്‍ക്കിങ് കമ്മിറ്റിയും മാനേജിങ് കമ്മിറ്റിയും വിളിച്ചു കൂട്ടണമെന്ന് പാത്രിയര്‍ക്കീസ് ബാവാ ചൊവ്വാഴ്ച കല്‍പ്പനയില്‍ അറിയിച്ചു.

Join WhatsApp News
കുഞ്ഞാട് 2019-05-01 08:27:51
പാത്രിയര്കീസ് ബാവ ഇച്ഛിച്ചതും ശ്രേഷ്ഠ ബാവ വെറുതെ ഒന്ന്  പറഞ്ഞതും രാജി...ഇനി ഇപ്പോൾ എന്ത് ചെയ്യും... ?  കുഞ്ഞാടുകൾ ആഗ്രഹിക്കുന്ന്നതിനാൽ ഞാൻ രാജി പിൻ‌വലിക്കുന്നു എന്ന് പറയാം... 
Devil the Great 2019-05-01 09:15:45
ഈ പുള്ളിയും ബാബുപോൾ ചെയ്ത്തുപോലെ ശബ്ദം റിക്കോർഡ് ചെയ്ത് വച്ചിട്ടെ പോകു.  "അധികാരത്തിന്റെ അപ്പക്കഷണം കഴിക്കുന്നവർ ഒന്നും മരിക്കില്ല .മരിച്ചാലും അവർ ജീവിക്കും " സെയിത്തൻ ബൈബിൾ 4 -20 
തോമസ് പ്രഥമൻ ഫാൻ 2019-05-01 13:49:46
ഇതുൾപ്പെടെ ഒരു ഡസനിലേറെ പ്രാവശ്യം ഈ രാജി നാടകം ബാവ തിരുമേനി നടത്തിയിട്ടുണ്ട്.  അയ്യോ ആബൂൻ പോകല്ലേ അയ്യോ ആബൂൻ പോകല്ലേ എന്ന് വിളിക്കാൻ ആളെ ഏർപ്പാടാക്കിയിട്ടാണ് രാജി കൊടുക്കാറ്.     
ഞങ്ങടെ ആബൂൻ തോമസ് പ്രഥമൻ ഒരു ഒന്നൊന്നര സംഭവം ആണ്. പണത്തോടും ആഡംബര കാറുകളോടും ഇത്തിരി ആർത്തി ഉണ്ടതെന്നതൊഴിച്ചാൽ ആളൊരു വെറും സാധാരണക്കാരൻ ആണ്. കരഞ്ഞു പ്രാർത്ഥിച്ചാൽ ഏതു പുണ്യാളനും കേൾക്കും. മാതാവും (മദർ മേരി) അബൂനും തമ്മിൽ വളരെ അടുപ്പം ആണ്. അദ്ദേഹത്തിന്റെ കരച്ചിൽ കുർബാന അടിപൊളിയാണ്. ബാവായുടെ കസ്സേരക്കു നോട്ടം ഇട്ടിരിക്കുന്ന മെത്രാൻ മാരുടെ ധൂപ പ്രാർത്ഥനയും നടത്താതെ ബാവ കാലം ചെയ്യില്ല. 
മരണ ശേഷം തന്റെ തിരുശേഷിപ്പു പള്ളികളിൽ വക്കാൻ അഡ്വാൻസ് ഇപ്പോഴേ അദ്ദേഹം ചോദിച്ചാലും ഞങ്ങൾക്ക് അത്ഭുദം ഇല്ല.
ബാബു പോളും ആയിട്ടൊക്കെ താരതമ്യപ്പെടുത്തി ഇദ്ദേഹത്തെ അധിക്ഷേപിക്കല്ലേ.
Firing back 2019-05-01 16:37:17
ബാബു പോളിന്റെ പ്രസംഗം കേൾക്കാനും എഴുത്തു വായിക്കാനും രസമാണ് . പക്ഷേ ഷെവലിയാർ പദവിയോടും മരണശേഷവും തന്റെ ശബ്ദം ജനം കേൾക്കണം എന്നൊക്കെ അദ്ദേഹത്തിന് താത്‌പര്യമായിരുന്നു ഇന്ദിരാഗാന്ധി പണ്ട് ടൈം കാപ്സ്യൂൾ എന്ന് പറയുന്ന ഒരു ഗുളിക ഉണ്ടാക്കി കുഴിച്ചിട്ടു . ഒരുപക്ഷെ ഇവരുടെ ഒക്കെ ഇന്ദ്രിയങ്ങൾ പരലോകത്തും പ്രവർത്തിക്കുമായിരിക്കും എന്നുള്ള അതിമോഹമായിരിക്കും ഇതൊക്കെ ചെയ്യിക്കുന്നത് . അതുകൊണ്ട് കിട്ടിയിരിക്കുന്ന ജോലി ഭംഗിയായി ചെയ്തു തട്ടകം ഒഴിവാക്കുക . എന്താ ബാബു പോളിന് കൊമ്പുണ്ടായിരുന്നോ? വിധേയത്വം മലയാളിയുടെ കൂടപ്പിറപ്പാണ് .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക