Image

തൊഴിലാളി ദിനത്തില്‍ 'കാവല്‍മാലാഖ'യ്ക്ക് ഒപ്പമുള്ള അപ്പന്റെ ചിത്രവുമായി ആന്റണി, അഭിമാനമെന്ന് ആരാധകര്‍

Published on 01 May, 2019
തൊഴിലാളി ദിനത്തില്‍ 'കാവല്‍മാലാഖ'യ്ക്ക് ഒപ്പമുള്ള അപ്പന്റെ ചിത്രവുമായി ആന്റണി, അഭിമാനമെന്ന് ആരാധകര്‍


അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവനടനാണ് ആന്റണി വര്‍ഗീസ്. ചിത്രത്തിലെ വിന്‍സന്റ് പെപ്പെ എന്ന ആന്റണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത തികച്ചും സാധാരണ കുടുംബത്തില്‍ നിന്നും വന്ന വ്യക്തിയാണ് താനെന്ന് പല അഭിമുഖങ്ങളിലും ആന്റണി പറഞ്ഞിട്ടുണ്ട്. 

ആരാധകര്‍ സ്‌നേഹത്തോടെ പെപ്പെ എന്ന് വിളിക്കുന്ന ആന്റണി തൊഴിലാളി ദിനമായ മെയ് ഒന്നിന് അപ്പന്റെ ചിത്രത്തിനൊപ്പം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത് . ''തൊഴിലാളിദിനാശംസകള്‍.... അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയത് അപ്പന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ആന്റണി കുറിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക