Image

മെല്‍ബണില്‍ 'ടിനി ടോം ഷോ’ മേയ് 4 ന്

Published on 01 May, 2019
മെല്‍ബണില്‍ 'ടിനി ടോം ഷോ’ മേയ് 4 ന്

 
മെല്‍ബണ്‍: മലയാള സിനിമാചാനല്‍ രംഗത്ത് സ്വസിദ്ധമായ ഹാസ്യശൈലിയുമായി പ്രേക്ഷകരുടെ പ്രശംസ നേടിയ സിനിമാ താരം ടിനി ടോം നയിക്കുന്ന 'ടിനി ടോം ഷോ’ മേയ് 4 (ശനി) ഗ്രീന്‍സ്ബറോ സെര്‍ബിയന്‍ ചര്‍ച്ച് ഹാളില്‍ അരങ്ങേറും. 

മെല്‍ബണിലെ മലയാളി സംഘടനയായ നോര്‍ത്ത്‌സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ (എന്‍എംസിസി) പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന 'ദശസന്ധ്യ 2019’ ലാണ് ഹാസ്യപ്രകടനവുമായി ടിനി ടോം എത്തുന്നത്.

വൈകുന്നേരം 5.30ന് ആരംഭിക്കുന്ന 'ദശസന്ധ്യാ 2019’ ന്റെ ഉദ്ഘാടനം ടിനി ടോം നിര്‍വഹിക്കും. തുര്‍ന്നു ക്ലബ് പ്രസിഡന്റ് ഡെന്നി തോമസിന്റെ അധ്യക്ഷതയില്‍ കൂടുന്ന പൊതുയോഗത്തില്‍ സെക്രട്ടറി റോഷന്‍ സജു സ്വാഗതവും യൂത്ത് പ്രതിനിധി അലന്‍ ജയ്‌സണ്‍ നന്ദിയും പറയും. കാള്‍വെലിന്റെ പാര്‍ലമെന്റ് പ്രതിനിധി മരിയാ വാംവക്കിനോവ എം.പി, ഹനം സിറ്റി മുന്‍ ഡെപ്യൂട്ടി മേയര്‍ ചന്ദ്ര ബാമുëസിങ്കേ, ഹനം സിറ്റി കൗണ്‍സിലര്‍ ജോസഫ് ഹാവില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും. തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറും. ചെണ്ട മേളം, ക്ലാസിക്കല്‍ ഡാന്‍സ്, മ്യൂസിക് ഷോ, പ്രൊഫഷണല്‍ ബോളിവുഡ് ഡാന്‍സ്(എന്‍.ബി. ഡാന്‍സ്), ആഫ്രിക്കന്‍ ഡ്രം ഡാന്‍സ്, ലൈവ് ഓര്‍ക്കസ്ട്ര, സിനിമാറ്റിക് ഡാന്‍സ് എന്നിവ ഉള്‍പ്പെടെ വ്യത്യസ്തമായ കലാപരിപാടികളാണ് 'ദശസന്ധ്യ 2019’ന്റെ ഭാഗമായി അണിയിച്ചൊ ക്കിയിരിക്കുന്നത്. വിന്ദാലൂ പാലസിന്റെ ഡിന്നറും ആഘോഷങ്ങളുടെ ഭാഗമായിരിക്കും.

ആസ്റ്റണ്‍ ഹോംസ് 'ദശസന്ധ്യ 2019’ ന്റെ ഇവന്റ് സ്‌പോണ്‍സര്‍. ഐ.എച്ച്.എന്‍.എ, എനര്‍ജി ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പ്, നോര്‍ത്തേണ്‍ ട്രേഡേഴ്‌സ് ലാന്‍ഡ് സ്‌കേപ്പിംഗ് എന്നിവരാണ് ഗോള്‍ഡ് സ്‌പോണ്‍സേഴ്‌സ്. 

ടിക്കറ്റുകള്‍ക്ക്: ഡെന്നി 0430 086 020, സഞ്ജു 0431 545 857, റോഷന്‍ 0411 849 867, ഷാജി 0431 465 175, സജി 0403 677 835.

റിപ്പോര്‍ട്ട് : പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക