Image

ഇപ്‌സ്വിച്ചില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ മേയ് അഞ്ചിന്

Published on 01 May, 2019
ഇപ്‌സ്വിച്ചില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ മേയ് അഞ്ചിന്

 
ഇപ്‌സ്വിച്ച്: ഓസ്‌ട്രേലിയയിലെ പുണ്യ പുരാതന നഗരമായ ഇപ്‌സ്വിച്ചില്‍ ആവേ മരിയ കാത്തോലിക് കമ്മ്യൂണിറ്റി ഇടവക തിരുനാള്‍ ഭക്തിപൂര്‍വം ആചരിക്കുന്നു. മേയ് 5 ഞായറാഴ്ച വൈകുന്നേരം 3.30 ന് ഇടവക വികാരി ഫാ. വര്‍ഗീസ് വാവോളില്‍ കൊടിയേറ്റ് നിര്‍വഹിക്കുന്നതോടെ തിരുനാളിനു തുടക്കം കുറിക്കും. തുടര്‍ന്ന് രൂപം വെഞ്ചരിക്കല്‍ പ്രസുദേന്തി വാഴ്ച, ആഘോഷമായ പാട്ടുകുര്‍ബാന, മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, മുത്തുകുടകളും, കൊടിതോരണങ്ങളും, പൊന്നിന്കുരിശും, ചെണ്ട, വാന്ദ്യ മേളങ്ങളും പ്രദക്ഷിണത്തെ ഭക്തി സാന്ദ്രമാക്കും. 

തുടര്‍ന്നു ഇപ്‌സ്വിച് മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേളയും, കുട്ടികളുടെ കലാ പരിപാടികളും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. തിരുനാളില്‍ പങ്കെടുത്ത് മാതാവിന്റെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശാസികളെയും സ്‌നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

സിജോ കുര്യന്‍ 0402087036
സജി പഴയാറ്റില്‍ 0431612786
പ്രിന്‍സ് തോമസ്.0415030696
ബിജു പന്നാപാറ 0402701941

റിപ്പോര്‍ട്ട്: വിനോദ് കൊല്ലംകുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക