Image

ഒക്‌ലഹോമ സെന്റ് ജോര്‍ജ് സിറിയക് ദേവാലയത്തില്‍ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 02 May, 2019
ഒക്‌ലഹോമ സെന്റ് ജോര്‍ജ് സിറിയക് ദേവാലയത്തില്‍ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍
ഒക്‌ലഹോമ സിറ്റി  : ബെഥനി സെന്റ് ജോര്‍ജ് സിറിയക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ  പെരുന്നാളും സുവിശേഷ മഹായോഗവും   മെയ് 3 , 4 , 5 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ അഭിവന്ദ്യ അയൂബ് മോര്‍ സില്‍വാനിയോസ് മെത്രാപോലീത്തയുടെ നേതൃത്വത്തില്‍ നടക്കും.  തിരുനാളിനു ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി വെരി റവ. വി എം തോമസ് കോര്‍ എക്കിസ്‌കോപ്പ അറിയിച്ചു. 

വെള്ളി , ശനി ദിവസങ്ങളില്‍ ശുശ്രൂഷകളും സുവിശേഷപ്രസംഗവും വൈകുന്നേരം 6:30 നും,  ഞായാറാഴ്ച രാവിലെ 9:15 നു പ്രഭാത പ്രാര്‍ഥനയോടുകൂടി  വിശുദ്ധ മൂന്നില്‍മേല്‍ കുര്‍ബാനയും നടക്കും.   

വിവരങ്ങള്‍ക്ക്: 
ഷിബു ജേക്കബ് (സെക്രട്ടറി ) 405 514 3738, 
ജോവിന്‍ ജോസ് (ട്രഷറര്‍) 405 464 1710,  
അലക്‌സ് വര്‍ഗീസ് (വൈ പ്രസിഡണ്ട്) 405 314 7958

ഒക്‌ലഹോമ സെന്റ് ജോര്‍ജ് സിറിയക് ദേവാലയത്തില്‍ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക