Image

ഡാന്‍സിംഗ് ഡാംസല്‍സിന്റെ ആഭിമുഖ്യത്തില്‍ ഗംഭീര മാതൃദിനാഘോഷം!

ജയ്‌സണ്‍ മാത്യു Published on 02 May, 2019
ഡാന്‍സിംഗ് ഡാംസല്‍സിന്റെ ആഭിമുഖ്യത്തില്‍ ഗംഭീര  മാതൃദിനാഘോഷം!
ടൊറോന്റോ : കലാസാംസ്‌കാരിക വളര്‍ച്ചയിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'ഡാന്‍സിംഗ് ഡാംസല്‍സ് ' മെയ് 4   ശനിയാഴ്ച   വൈകുന്നേരം 6   മണിക്ക്   ടൊറോന്റോയിലുള്ള  എസ്‌റ്റേറ്റ്   ബാങ്കറ്റ് ഹാളില്‍  'മാതൃദിനം ' ആഘോഷിക്കുന്നു.

ആഘോഷത്തിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളിലെപോലെ ഈ വര്‍ഷവും
 നിരവധി  മത്സരങ്ങള്‍  നടത്തുന്നുണ്ട്.

ഏറ്റവും ജനപ്രിയമേറിയ  ഫോട്ടോ തെരഞ്ഞെടുക്കുന്നതിനുള്ള  ഓണ്‍ലൈന്‍ വോട്ടിംഗ്  ഡാന്‍സിംഗ് ഡാംസല്‍സിന്റെ ഫേസ്ബുക് പേജില്‍ ഇപ്പോള്‍  നടന്നുകൊണ്ടിരിക്കുകയാണ്.  നിരവധി സമ്മാനങ്ങളാണ്   ഫോട്ടോഗ്രഫി മത്സര വിജയികളെ കാത്തിരിക്കുന്നത് .

മക്കളോടൊപ്പം അമ്മമാര്‍  പങ്കെടുക്കുന്ന   'ഫാഷന്‍ ഷോ ' മത്സരവും  സംഘടിപ്പിച്ചിട്ടുണ്ട്.  അതിനുള്ള റിഹേഴ്‌സലുകള്‍  നടന്നുകൊണ്ടിരിക്കുന്നു.   അന്നേദിവസം പങ്കെടുക്കുന്ന എല്ലാ അമ്മമാര്‍ക്കും  ചുവന്ന പരവതാനിയിലൂടെ  നടക്കാനും  കേക്ക് കട്ട് ചെയ്യാനും  ഫോട്ടോ എടുക്കുന്നതിനും  അവസരമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അവരുടെ വെബ് സൈറ്റില്‍ www.ddshows.com  ലഭ്യമാണ്.

കൂടാതെ,പ്രോഗ്രാമില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ അമ്മക്കും ഏറ്റവും കൂടുതല്‍ മക്കളുള്ള അമ്മക്കും സമ്മാനങ്ങള്‍  നല്‍കി ആദരിക്കുന്നതാണ്.
 കേക്ക്  മുറിക്കല്‍  ഉള്‍പ്പെടെ ,ഇന്റര്‍ നാഷണല്‍ നിലവാരത്തിലുള്ള വൈവിധ്യമാര്‍ന്ന കലാവിരുന്നുകളാണ്  മാതൃ ദിനാഘോഷത്തോടനുബന്ധിച്ചു ഒരുക്കിയിരിക്കുന്നത് .
മുതിര്‍ന്നവര്‍ക്ക് 40 ഡോളാറാണ് ടിക്കറ്റ് നിരക്ക് . കുട്ടികള്‍ക്ക് 20 ഡോളറും.   ടിക്കറ്റുകള്‍  'ഇവന്റ് െ്രെബറ്റില്‍'  ഇപ്പോള്‍ ലഭ്യമാണ് .

മാതൃത്വത്തിന്റെ  പടിവാതില്‍ക്കല്‍  നില്ക്കുന്ന  ഗര്‍ഭിണി മുതല്‍ ഏറ്റവും  പ്രായം കൂടിയ അമ്മവരെയുള്ള  നൂറുകണക്കിന്   അമ്മമാരെ  ഒരേ  വേദിയില്‍ ആദരിക്കുന്ന മഹത്തായ ഒരു സംഭവമായിരിക്കും    ഡാന്‍സിംഗ്  ഡാംസല്‍സിന്റെ  ഇത്തവണത്തെ മാതൃ ദിനാഘോഷം. 

'മാതൃത്വം എല്ലാ ദിവസവും ബഹുമാനിക്കപ്പെടേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമാണ്.  മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്. മാതൃദിനം ആഘോഷിക്കന്നത് വഴി നമ്മുടെ അമ്മമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണനയും സ്‌നേഹവും കരുതലും ലഭിക്കുന്നുണ്ടോയെന്ന്  മക്കള്‍ക്ക് പുനര്‍വിചിന്തനം  നടത്താനുള്ള അവസരമാണ് ലഭിക്കുന്നത് ' മാതൃദിന ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മാനേജിംഗ് ഡയറക്ടര്‍  മേരി അശോക് പറഞ്ഞു.

ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.ddshows .com സന്ദര്‍ശിക്കുകയോ മാനേജിംഗ് ഡയറക്ടര്‍ മേരി അശോക്   416 .788 .6412 ), കോര്‍ഡിനേറ്റര്‍മാരായ  ഗീതാ ശങ്കരന്‍   (647.385.9657 ), റോസ്  രാജ  ( 647.620.3788)   എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക

ഡാന്‍സിംഗ് ഡാംസല്‍സിന്റെ ആഭിമുഖ്യത്തില്‍ ഗംഭീര  മാതൃദിനാഘോഷം!
ഡാന്‍സിംഗ് ഡാംസല്‍സിന്റെ ആഭിമുഖ്യത്തില്‍ ഗംഭീര  മാതൃദിനാഘോഷം!
ഡാന്‍സിംഗ് ഡാംസല്‍സിന്റെ ആഭിമുഖ്യത്തില്‍ ഗംഭീര  മാതൃദിനാഘോഷം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക