Image

മോദിക്കും അമിത്‌ ഷായ്‌ക്കുമെതിരായ പരാതിയില്‍ തിങ്കളാഴ്‌ചയ്‌ക്കകം തീരുമാനമെടുക്കണം; തെരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ സുപ്രീംകോടതി

Published on 02 May, 2019
 മോദിക്കും അമിത്‌ ഷായ്‌ക്കുമെതിരായ പരാതിയില്‍ തിങ്കളാഴ്‌ചയ്‌ക്കകം തീരുമാനമെടുക്കണം; തെരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ സുപ്രീംകോടതി
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്‌ ഷാ എന്നിവര്‍ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മേയ്‌ ആറിനു മുന്‍പ്‌ തീരുമാനമെടുക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ സുപ്രീംകോടതി.

ഇരുവര്‍ക്കുമെതിരേ കോണ്‍ഗ്രസ്‌ നല്‍കിയ ഒമ്പതു പരാതികളിലാണു തീരുമാനമെടുക്കണമെന്ന്‌ കോടതി വ്യക്തമാക്കിയത്‌.

ബുധനാഴ്‌ച വരെ സമയം വേണമെന്ന കമ്മീഷന്റെ ആവശ്യം തള്ളിയാണു കോടതിയുടെ നടപടി. കോണ്‍ഗ്രസിന്റെ ഹര്‍ജി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കുന്നുമുണ്ട്‌. ഇതിനുമുന്‍പേ തീരുമാനമെടുക്കണമെന്നാണ്‌ കമ്മീഷനോടു നിഷ്‌കര്‍ഷിച്ചിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക