Image

ഫോനി ചുഴലിക്കാറ്റ്‌; ഒഡീഷയില്‍ നിന്ന്‌ എട്ടു ലക്ഷം ആളുകളെ മാറ്റിത്താമസിപ്പിക്കും

Published on 02 May, 2019
ഫോനി ചുഴലിക്കാറ്റ്‌; ഒഡീഷയില്‍ നിന്ന്‌ എട്ടു ലക്ഷം ആളുകളെ മാറ്റിത്താമസിപ്പിക്കും


ഭുബനേശ്വര്‍: ഫോനി ചുഴലിക്കാറ്റ്‌ കിഴക്കന്‍ തീരപ്രദേശത്തേക്കടുത്ത സാഹചര്യത്തില്‍ ഒഡീഷയിലെ തീരപ്രദേശങ്ങളിലെ എട്ടു ലക്ഷം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിക്കും. രാജ്യത്തെ തന്നെ ഏറ്റവും വലിയ മാറ്റിപ്പാര്‍പ്പിക്കലായിരിക്കുമിത്‌.

തീവ്രസ്വഭാവമുള്ള കാറ്റിന്റെ വിഭാഗത്തില്‍ പെടുത്തിയ ഫോനി വെള്ളിഴാഴ്‌ച ഉച്ചയോടെ ഒഡീഷ തീരത്തെ ഗോപാല്‍പുരിനും ചന്ദ്‌ബാലിക്കും ഇടയിലെ പ്രദേശത്തൂടെ കടന്ന്‌ പോകുമെന്നാണ്‌ കരുതുന്നത്‌.

മണിക്കൂറില്‍ 170 മുതല്‍ 180 കിലോമീറ്റര്‍ വേഗതിയിലാണ്‌ ഫോനി സഞ്ചരിക്കുന്നതെന്നും, ഇത്‌ 200 കിലോമീറ്റര്‍ വരെ ആകാമെന്നും 11:30 ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ബുള്ളറ്റിനില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക