Image

വാന്‍ ഇല്ല, മുറിയൊക്കെ വളരെ ദൂരെ; ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവച്ച്‌ നടി

Published on 02 May, 2019
വാന്‍ ഇല്ല, മുറിയൊക്കെ വളരെ ദൂരെ; ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവച്ച്‌ നടി

ബോളിവുഡ് താര സുന്ദരി കാജോള്‍ അജയ് ദേവ്ഗണുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. എന്നാല്‍ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. വീണ്ടും സിനിമയില്‍ സജീവമായ കാജോള്‍ 22 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സിനിമാ ചിത്രീകരണ അനുഭവം പങ്കുവയ്ക്കുന്നു.

1997ല്‍ അഭിനയിച്ച ഇഷ്‌ക എന്ന സിനിമയുടെ ചിത്രീകരണ അനുഭവങ്ങളാണ് കജോള്‍ പറയുന്നത്. അന്നൊന്നും വാന്‍ ഇല്ലായിരുന്നെന്നും മുറിയൊക്കെ വളരെ ദൂരെ ആയിരുന്നതുകൊണ്ട് കൂടുതല്‍ സമയവും സെറ്റില്‍ തന്നെ ആയിരുന്നെന്നും കജോള്‍ പറുന്നു. 'മഴയാണെങ്കിലും വെയിലാണെങ്കിലും ഞങ്ങള്‍ 14മണിക്കൂര്‍ ജോലി ചെയ്തിരുന്നു. എന്നാലും കാണാന്‍ നല്ലതായിരുന്നു', കജോള്‍ കുറിക്കുന്നു.

ഇഷ്‌കില്‍ തനിക്കൊപ്പം അഭിനയിച്ച അമീര്‍ ഖാന്‍, ജൂഹി ചൗള, അജയ് ദേവ്ഗണ്‍ എന്നിവരെ ടാഗ് ചെയ്താണ് കജോള്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. മെയ്ക്കപ്പ് ഇടുന്നതിനിടയില്‍ പകര്‍ത്തിയ തന്റെ ഒരു പഴയകാല ചിത്രവും കുറിപ്പിനൊപ്പം കജോള്‍ ചേര്‍ത്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക