Image

ഹൂസ്റ്റണ്‍ സി.എ.പി.എസിന്റെ സൗജന്യ മെഡിക്കല് ക്യാംപ്

Published on 02 May, 2019
ഹൂസ്റ്റണ്‍  സി.എ.പി.എസിന്റെ സൗജന്യ മെഡിക്കല് ക്യാംപ്
ആരോഗ്യ സംരക്ഷണ രംഗത്ത് വീണ്ടും സഹായഹസ്തങ്ങളുമായി ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി അസോസിയേഷന്‍ ഫോര്‍
പബ്ലിക്ക് സര്‍വീസ് (CAPS ) . ഈ സംഘടന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലാണ്. സൗജന്യ രോഗ നിര്‍ണയം, രക്തപരിശോധന, ECG, EKG, ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ സൗജന്യമായി നല്‍കുക തുടങ്ങി പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് CAPS ചെയ്തു കൊണ്ടിരിക്കുന്നത്.

ഡോക്ടര്‍ മനു ചാക്കോയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം സിദ്ധിച്ച ഡോക്ടര്‍മാരും പരിചരണ രംഗത്ത് അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന നേഴ്‌സുമാരും ടെക്‌നീഷ്യന്‍സും ചേര്‍ന്ന് നടത്തുന്ന ഈ വൈദ്യ പരിശോധനക്ക് ശേഷം അവര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ സൗജന്യമായി നല്‍കുന്നു എന്നത് CAPS ന്റെ മാത്രം പ്രത്യകതയാണ്.

ഈ മാസം 25 ന് ശനിയാഴ്ച ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡ് സിറ്റിയിലെ S Main Street ലുള്ള 2810 ഷില്ലോ ട്രാവല്‍സ് ബില്‍ഡിങ്ങ്‌സില്‍ വച്ച് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്കായി നടത്തുന്ന ഈ സൗജന്യ മെഡിക്കല്‍ ക്യാമ്പിലേക്ക് ഏവര്‍ക്കും സ്വാഗതം.

പങ്കെടുക്കാന്‍ അഗ്രഹിക്കുന്നവര്‍ എത്രയും നേരത്തേ പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ അഭ്യര്‍ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുക: നൈനാന്‍ മാത്തുള്ള . 832 495 3868, എബ്രഹാം തോമസ് . 832 922 8187, റെനി കവലയില്‍. 281 300 9777,
പൊന്നു പിള്ള 281 261 4950, തോമസ് തയ്യില്‍ 832 282 0484, സാമുവല്‍ മണക്കര . 281 403 6243, ജോണ്‍കുന്നക്കാട്ട്. 281 242 4718, ഷിജിമോന്‍ ജേക്കബ്. 832 755 2867.

വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക