Image

പുല്‍വാമ ഭീകരാക്രമണം തെരെഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പി ആസൂത്രണം ചെയ്‌തത്‌: ശങ്കര്‍സിങ്‌ വഗേല

Published on 02 May, 2019
പുല്‍വാമ ഭീകരാക്രമണം തെരെഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പി ആസൂത്രണം ചെയ്‌തത്‌:  ശങ്കര്‍സിങ്‌ വഗേല


ന്യൂദല്‍ഹി: ഗോദ്രപോലെ ബി.ജെ.പി ആസൂത്രണം ചെയ്‌ത മറ്റൊരു ആക്രമണമായിരുന്നു പുല്‍വാമ ഭീകരാക്രമണമെന്ന്‌ ഗുജറാത്ത്‌ മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ്‌ വഗേല. പുല്‍വാമ ആക്രമണത്തിനു ഉപയോഗിച്ച അര്‍.ഡി.എക്‌സ്‌ നിറച്ച വണ്ടിയില്‍ ഗുജറാത്ത്‌ രജിസ്‌ട്രേഷന്‍ നമ്പറുകളായ ജി, ജെ എന്നിവ ഉണ്ടായിരുന്നതായും ശങ്കര്‍സിങ്‌ വഗേല ആരോപിക്കുന്നു.

തെരെഞ്ഞെടുപ്പിനു വിജയിക്കാന്‍ വേണ്ടിയാണ്‌ ബി.ജെ.പി സര്‍ക്കാര്‍ തീവ്രവാദം ഉപയോഗിക്കുന്നത്‌. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട്‌ നിരവധി തീവ്രവാദ ആക്രമണങ്ങളാണ്‌ ഉണ്ടായതെന്നും വഗേല മാധ്യമങ്ങളോട്‌ പറഞ്ഞു.


`ബാലക്കോട്ട്‌ വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. 200 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി അന്തരാഷ്ട്ര ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ബാലകോട്ട്‌ വ്യോമാക്രമണം ആസൂത്രിത ഗൂഢാലോചനയാണ്‌. അത്‌ സങ്കല്‍പ്പത്തില്‍ മാത്രം സംഭവിച്ചതാണ്‌'- ശങ്കര്‍സിങ്‌ വഗേല പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക