Image

''മലയാളികളുടെ കുടിയേറ്റങ്ങളും സാമ്പത്തിക ഉയര്‍ച്ചയും'' - കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധാവതരണവും ചര്‍ച്ചയും നടത്തി

എ.സി. ജോര്‍ജ്ജ് Published on 03 May, 2019
''മലയാളികളുടെ കുടിയേറ്റങ്ങളും സാമ്പത്തിക ഉയര്‍ച്ചയും'' - കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധാവതരണവും ചര്‍ച്ചയും നടത്തി
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ യോഗം ഏപ്രില്‍ 28-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരള കിച്ചന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ഡോ. സണ്ണി എഴുമറ്റൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. സമീപകാലത്തു നിര്യാതരായ കെ.എം. മാണി, ഡോ. ബാബു പോള്‍, തോമസ് മുളക്കല്‍, അരുണ്‍ ജോസഫ്, നാരായണന്‍കുട്ടി എന്നിവര്‍ക്ക് അനുശോചനവും പ്രണാമവും അര്‍പ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. കെ.എം. മാണിക്കുവേണ്ടി ഡോ. സണ്ണി എഴുമറ്റൂരും, ബാബു പോളിനുവേണ്ടി ജോസഫ് പൊന്നോലിയും, തോമസ് മുളക്കനുവേണ്ടി എ.സി. ജോര്‍ജ്ജും, അരുണ്‍ ജോസഫിനുവേണ്ടി മാത്യു മത്തായിയും, നാരായണന്‍കുട്ടിക്കുവേണ്ടി ജോണ്‍ മാത്യുവും അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.

     തുടര്‍ന്നുള്ള സാഹിത്യ-ഭാഷാ സമ്മേളനത്തില്‍ ജോണ്‍ കൂന്തറ മോഡറേറ്റരായിരുന്നു. മലയാളികളുടെ കുടിയേറ്റങ്ങളും സാമ്പത്തിക ഉയര്‍ച്ചയും എന്ന വിഷയത്തെ ആധാരമാക്കി ഡോ. മാത്യു വൈരമണ്‍ പ്രബന്ധമതവതരിപ്പിച്ചു. കൊച്ചു കേരളത്തിനകത്തു തന്നെ വിവിധ ഇടങ്ങളിലേക്ക് മലയാളികള്‍ കുടിയേറി. അതുപോലെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും, ഇന്ത്യക്കു വെളിയില്‍ വിദേശങ്ങളിലേക്കും മലയാളികള്‍ ധാരാളമായി കുടിയേറി. ഇന്നും അത്തരം കുടിയേറ്റങ്ങള്‍ നിര്‍ബാധം തുടരുന്നു. മിക്കവാറും എല്ലാ കുടിയേറ്റങ്ങളും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും സാമ്പത്തിക ഉന്നതിക്കും സുരക്ഷിതത്വത്തിനും വേണ്ടിയാണ്. അധികംപേരും കുടിയേറ്റത്തിലൂടെ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും സാമ്പത്തിക ഉയര്‍ച്ചയും നേടിയിട്ടുണ്ട്, നേടിക്കൊണ്ടിരിക്കുന്നു. കുടിയേറ്റം വഴി സാമ്പത്തിക പരാജയം ഏറ്റുവാങ്ങിയവര്‍ തുലോം പരിമിതമാണ്. കുടിയേറ്റത്തിലൂടെ പുതിയ സ്ഥലങ്ങളില്‍ എത്തപ്പെട്ട മലയാളികള്‍ സ്വയം സാമ്പത്തിക ഉയര്‍ച്ച കൈവരിച്ചതിനോടൊപ്പം അവരുടെ കുടിയേറ്റ ഭൂമിയിലും ജ•നാടായ കേരളത്തിനും അളവറ്റ സംഭാവനകള്‍ നല്‍കി. വിവിധ മേഖലകളില്‍ അവര്‍ക്കുണ്ടായ സാമ്പത്തികവും സാമൂഹ്യവും ആയ മേഖലകളില്‍ അവര്‍ കൈവരിച്ച നേട്ടങ്ങളെ സവിസ്തരം പ്രബന്ധാവതാരകന്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തെ അധീകരിച്ച് സന്നിഹിതരായ ഓരോരുത്തരും അവരുടെ കുടിയേറ്റ ചരിത്രങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ഹൃസ്വമായി സംസാരിച്ചു. 

തുടര്‍ന്ന് ''മത്സ്യ കന്യക'' എന്ന ശീര്‍ഷകത്തില്‍ ജോസഫ് തച്ചാറ എഴുതിയ കഥ അദ്ദേഹം തന്നെ വായിച്ചു. ഈ കഥയിലെ ഒരു കഥാപാത്രമായി കഥാരചയിതാവു കൂടി സാങ്കല്പികമായി മാറുകയാണ്. പ്രവാസിയായ കഥാകൃത്ത് സന്ദര്‍ശനത്തിനായി നാട്ടില്‍ ആധുനിക രീതിയില്‍ പണികഴിപ്പിച്ചിട്ട സ്വന്തം വീട്ടിലെത്തുന്നു. പുള്ളിക്കാരന്റെ നാട്ടിലെ സുഹൃത്തായ കോരയുമായി അദ്ദേഹം സന്ധിക്കുന്നു. കോരയുമായി നാട്ടിലെ ശബരിമല ഉള്‍പ്പെടെ പല വിഷയങ്ങളെപ്പറ്റിയും സംസാരിക്കാനും ചര്‍ച്ച ചെയ്യാനുമായി അവര്‍ കണ്ടെത്തിയ സ്ഥലം പറമ്പിലെ തുറസായ ഒരു കക്കൂസായിരുന്നു. രണ്ടുപേരും തുറസായ കക്കൂസിന്റെ കല്ലുകളില്‍ കുത്തിയിരുന്ന് വിസര്‍ജനം സാധിക്കുന്നതിനോടൊപ്പം ഏകാഗ്രമായി രാഷ്ട്രീയ സാമൂഹ്യ മതകാര്യങ്ങളെപ്പറ്റി സുദീര്‍ഘമായ ചര്‍ച്ചക്കു വെടിമരുന്നിട്ടു. വികസനത്തിന്റെ ഭാഗമായി നാടുനീളെ അനേകം തുറസും, അടപ്പുള്ളതുമായ കക്കൂസുകള്‍ നിര്‍മ്മിച്ച് നാടിനു നല്‍കുക എന്നത് ഭരിക്കുന്ന കക്ഷിയായ ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നല്ലോ. അതിപ്രാവശ്യം ബി.ജെ.പിക്ക് വോട്ടായി മാറുമോ എന്നതും രണ്ടുപേരുടേയും മലമൂത്രവിസര്‍ജനത്തിനിടയില്‍ ചൂടായ ചര്‍ച്ചക്കിടിയില്‍ പൊട്ടലും ചീറ്റലുമായി വെളിയില്‍ വന്നുകൊണ്ടിരുന്നു. ഓപ്പണ്‍ കക്കൂസില്‍ നിന്ന് കല്ലിനിടയിലൂടെ  കീഴെ തടാകത്തില്‍ വീണുകൊണ്ടിരുന്ന മലം തടാകത്തില്‍ വാലാട്ടി നുഴഞ്ഞുകൊണ്ട് മത്സ്യകന്യകകള്‍ ഇഷ്ടഭോജ്യമായി വെട്ടിവിഴുങ്ങിക്കൊണ്ടിരുന്നു. വീടിനുള്ളില്‍ ആധുനിക രീതിയില്‍ പണിതിട്ടുള്ള കക്കൂസില്‍ കയറി കുത്തിയിരുന്നു കാഷ്ടിച്ചാല്‍ തീര്‍ച്ചയായും ഇത്രയും വിരേചനസുഖവും തീപിടിച്ച ചര്‍ച്ചക്കും സൗകര്യം കിട്ടുകയില്ലായിരുന്നു. ഇ കഥാ വിഷയവും, കഥയിലെ ഗതിവിഗതികളും അല്പം നാറ്റക്കേസിലൂടെ വിവരിച്ചെങ്കിലും അവിടെ കൂടിയിരുന്നവര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ അനേകം ആശയങ്ങള്‍ പകര്‍ന്നു കൊടുത്തു. ചര്‍ച്ചയില്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ പ്രഗത്ഭരായ ഡോ. സണ്ണി എഴുമറ്റൂര്‍, കുര്യന്‍ മ്യാലില്‍, ജോണ്‍ മാത്യു, എ.സി. ജോര്‍ജ്ജ്, മാത്യു മത്തായി, റവ. ഡോ. തോമസ് അമ്പലവേലില്‍, ബോബി മാത്യു, ജോസഫ് പൊന്നോലി, ജോണ്‍ തെമ്മന്‍, ജോണ്‍ കൂന്തറ, ഡോ. മാത്യു വൈരമണ്‍, ടോം വിരിപ്പന്‍, ജോസഫ് തച്ചാറ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു.

''മലയാളികളുടെ കുടിയേറ്റങ്ങളും സാമ്പത്തിക ഉയര്‍ച്ചയും'' - കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധാവതരണവും ചര്‍ച്ചയും നടത്തി''മലയാളികളുടെ കുടിയേറ്റങ്ങളും സാമ്പത്തിക ഉയര്‍ച്ചയും'' - കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധാവതരണവും ചര്‍ച്ചയും നടത്തി''മലയാളികളുടെ കുടിയേറ്റങ്ങളും സാമ്പത്തിക ഉയര്‍ച്ചയും'' - കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധാവതരണവും ചര്‍ച്ചയും നടത്തി''മലയാളികളുടെ കുടിയേറ്റങ്ങളും സാമ്പത്തിക ഉയര്‍ച്ചയും'' - കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധാവതരണവും ചര്‍ച്ചയും നടത്തി
Join WhatsApp News
Naradan, Houston 2019-05-03 09:18:56
എന്താണ് ഈ കക്കൂസ് ? പുതിയ കഥയാണോ ?  അതോ ഡോണട്ട് പോലത്തെ എന്തെങ്കിലുമാണോ . ഇത് ഉണ്ടാക്കുന്ന വിധം കൂടി ഒന്നെഴുതിയാൽ നല്ലതായിരുന്നു 
Cook Expert 2019-05-03 12:02:38

 കക്കൂസ് എന്ന് പറഞ്ഞാൽ മൊട്ടകൂസ് പോലത്തെ ഒരു പച്ചക്കറിയാണ്  കയ്യിൽ ഇട്ട് തെന്നിച്ചാൽ വഴ വഴാന്നിരിക്കും 
വായനക്കാരൻ 2019-05-03 14:03:21
ഇനിയും കൂടുതൽ അറിയണമെങ്കിൽ അമേരിക്കൻമലയാള സാഹിത്യം വായിച്ചാൽ മതി.
റിട്ടയേർഡ് കക്കൂസ് മന്ത്രി 2019-05-03 22:58:20
ഹലൊ  സാഹിത്യകാരന്മാരെ    ആരാ  ഈ  ജോസഫ്  തച്ചാറ ?  റൈറ്റർ  ഫോറത്തിലായാലും , ഭാഷ  സൊസൈറ്റിയിൽ  ആയാലും    കഥ  വായിച്ചു  എന്ന്  റിപ്പോർട്ടിൽ  കേൾക്കാൻ  തുടങ്ങിയിട്ടു  കുറെ  കാലമായി .  മറ്റു  എല്ലാവർക്കും  കുറച്ചു  ചാൻസ്  കൊടുക്കുക .  ഒരു  പക്ഷേ  പുള്ളിക്കാരൻ  കക്കൂസിൽ  കയറിയിരുന്നു  നല്ല നല്ല  കഥകൾ  എഴുതുമായിരിക്കും  അല്ലയോ ? ചിലർക്ക്  കക്കൂസിൽ  കയറുമ്പോ  ഭാവന  വരുമായിരിക്കും .  ഒരു  പകഷെ  ഒരു  പരീക്ഷണാർത്ഥം  ഒരു  ഭാഷ  മീറ്റിംഗ്  ഇന്ത്യൻ ടൈപ്പ്  കക്കൂസിൽ  വച്ച്  സാഹിത്യകാരന്മാർ  നിരനിരയായി  കുത്തിയിരുന്ന്  നടത്താം . ലാനക്കാരും , ഫോകാനക്കാരും , ഫോമാക്കാരും  ഇത്തരം  മീറ്റിംഗ്ഗുകൾ  സങ്കടിപ്പിക്കണം . അതിനായി  കക്കൂസ്  മീറ്റിംഗ്  ചെയര്മാന്മാരെയും  appoint  ചെയ്യണം . അതിൻ്റെ  വാർത്തയും  നിരവധി  ഫോട്ടോകൾ  സഹിതം  പത്രത്തിൽ  കൊടുക്കണം . സംഗതി  വിളക്കു  കൊളുത്തി  ഉത്കാടണം  ചെയ്യാൻ  ഈ  റിട്ടയേർഡ്  കക്കൂസ്‌  മന്ത്രി  വരും .  വരുമ്പോൾ  ഒരു  പൊന്നാട  കൂടയും  പുതപ്പിക്കാൻ  മറക്കരുത് .
ശിവാസ്ത്രീകൾ 2019-05-03 23:25:10
 ഡച്ച് ഭാഷയിലെ കക്ക്ഹോസിൽ നിന്നാണ് കക്കൂസ് ഉണ്ടായത് അല്ലാതെ മൊട്ടക്കൂസിൽ നിന്നല്ല .   കക്ക് എന്ന് പറഞ്ഞാൽ മലം ഹോസ് എന്ന് പറഞ്ഞാൽ വീട് .  'മലംവീട്' അതായത് മലം സൂക്ഷിക്കുന്ന ഹൗസ് .  അല്ലെങ്കിൽ മല അടിവാരത്തിൽ ഉള്ള വീട് എന്നും പറയാം .  ഒരു കുടുംബത്തിന് താമസിക്കാനുള്ള സൗകര്യം ഉണ്ട് പക്ഷെ നാറ്റം ഭയങ്കരമാണെന്ന് മാത്രം 

മലയാള സാഹിത്യത്തിൽ എത്ര നല്ല വാക്കുകൾ ഉണ്ടായിട്ടും ഇവനൊക്കെ കണ്ടെത്തിയ വാക്കേ -കക്കൂസ് .  

തീട്ടകുഴി എന്നായിരുന്നെങ്കിലും വേണ്ടില്ലായിരുന്നു (തീറ്റ കഴിഞ്ഞ് അത് പുറത്തുവന്നാൽ അതിന്റെ പേര് മാറി തീട്ടം ആകും അത് പിന്നെ കുഴിയിൽ പോകുന്നത് കൊണ്ടാണ് .  തീട്ടകുഴി എന്ന് വിളിക്കുന്നത് .  
A friend from Newyork 2019-05-03 23:30:24
 "സംസാരിക്കാനും ചര്‍ച്ച ചെയ്യാനുമായി അവര്‍ കണ്ടെത്തിയ സ്ഥലം പറമ്പിലെ തുറസായ ഒരു കക്കൂസായിരുന്നു. രണ്ടുപേരും തുറസായ കക്കൂസിന്റെ കല്ലുകളില്‍ കുത്തിയിരുന്ന് വിസര്‍ജനം സാധിക്കുന്നതിനോടൊപ്പം ഏകാഗ്രമായി രാഷ്ട്രീയ സാമൂഹ്യ മതകാര്യങ്ങളെപ്പറ്റി സുദീര്‍ഘമായ ചര്‍ച്ചക്കു വെടിമരുന്നിട്ടു" 

ഇവനൊക്കെ പിന്നെ ബോംബെ കൽക്കട്ട എന്നീ സ്ഥലങ്ങളിൽ ജോലിക്ക് പോയി . അവിടെ റോഡ് സൈഡിൽ ഇരുന്നു മല വിസർജനം തുടങ്ങി .. ഇത്തരം നാട്ടക്കഥകൾ കൊണ്ട് റൈറ്റേഴ്‌സ് ഫോറം നാറ്റിക്കല്ലേ ഹുസ്റ്റോണിയൻസ് 
ടോയ്‌ലെറ്റ് പേപ്പർ 2019-05-03 23:37:32
 ഇദ്ദേഹം പ്രശസ്തനായ ഒരു എഴുത്തുകാരനാണ് . ഇദ്ദേഹം കുന്തക്കാലിൽ കക്കൂസിന്റ് മുകളിൽ കയറി ഇരിക്കുമ്പോൾ അടിയിൽ നിന്ന്  ചൂടുള്ള ഭാവന മെപ്പോട്ട് പൊങ്ങി വരും . അന്നേരം വയറിളക്കുന്നത് പോലെ കഥ വരും . അത് കടലാസ്സിൽ ആക്കി ഓരോ മീറ്റിങ്ങിൽ അവതരിപ്പിക്കും .  അദ്ദേഹത്തിന്റ എഴുത്തിന്റ ഒരു പ്രത്യകതയാണത് . കക്കൂസ് മന്ത്രി കഥ  വായിക്കുമ്പോൾ ഗ്ലൗസ് ഇട്ടിട്ടു വേണം ഓരോ കടലാസും മറിക്കാൻ . നല്ല ഒന്നാന്തരം കഥകൾ കയ്യ് തൊട്ട് അശുദ്ധമാക്കരുത് .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക