Image

13 വയസില്‍ താഴെയുള്ള കുട്ടികളുടെയും ബയോ മെട്രിക്‌സ് വിവരങ്ങള്‍ ശേഖരിക്കുന്നു

ഏബ്രഹാം തോമസ് Published on 03 May, 2019
13 വയസില്‍ താഴെയുള്ള കുട്ടികളുടെയും ബയോ മെട്രിക്‌സ് വിവരങ്ങള്‍ ശേഖരിക്കുന്നു
ഇതുവരെ 13 വയസും അതിന് മുകളിലും പ്രായമുള്ള കുടിയേറ്റക്കാരുടെ ജീവിത ദൈര്‍ഘ്യ ഗണനം ശാസ്ത്ര (ബയോമെട്രിക്‌സ്) വിവരങ്ങളാണ് യുഎസ് ബോര്‍ഡര്‍ അധികാരികള്‍ ശേഖരിച്ചിരുന്നത്. ഇനി മുതല്‍ 13 വയസില്‍ താഴെയുള്ള കുട്ടികളുടെ വിവരങ്ങളും ശേഖരിക്കുമെന്ന് അധികാരികള്‍ പറഞ്ഞു.

കുട്ടികള്‍ക്കൊപ്പം യുഎസില്‍ എത്തുന്ന മുതിര്‍ന്നവരുടെ സമ്മതത്തോടെ കുട്ടികളുടെ ബയോമെട്രിക്‌സ് ശേഖരിക്കുന്ന പൈലറ്റ് പ്രോഗ്രാം ആരംഭിച്ചു കഴിഞ്ഞതായും ഇവര്‍ അറിയിച്ചു.

ഒരു റാപ്പിഡ് ഡിഎന്‍എ പ്രോഗ്രാം ബോര്‍ഡര്‍ പെട്രോള്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നു എന്നാണ് യുമ, അരിസോണയിലെ ചീഫ് പെട്രോള്‍ ഏജന്റ് ആന്തണി പൊര്‍വാസ്‌നിക്ക് പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം വ്യാജമായി കുടുംബാംഗങ്ങള്‍ എന്ന് അവകാശപ്പെട്ട് അതിര്‍ത്തി കടന്ന 3,100 മുതിര്‍ന്നവരെയും കുട്ടികളെയും പിടികൂടി പെട്ടെന്ന് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ സഹായിച്ചത് ബയോമെട്രിക്‌സ് പരിശോധനയിലൂടെയാണ്. ഇല്ലായിരുന്നുവെങ്കില്‍ ഇവര്‍ ദീര്‍ഘനാള്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ കഴിയേണ്ടി വരുമായിരുന്നു.

ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ടുമെന്റ് ചൈല്‍ഡ് റീ സൈക്കിളിങ്ങിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി. ഒരിക്കല്‍ യുഎസിലേയ്ക്ക് കടത്തി വിടുന്ന കുട്ടികളെ മധ്യ അമേരിക്കയിലേയ്ക്ക് കടത്തിക്കൊണ്ട് പോയി വ്യാജ കുടുംബാംഗങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊപ്പം വീണ്ടും അമേരിക്കയില്‍ എത്തിക്കുവാന്‍ ശ്രമിക്കുന്നു. വിരലടയാളങ്ങളോ ബയോമെട്രിക്‌സോ ഇല്ലെങ്കില്‍ ഇത് കണ്ടെത്തുക പ്രയാസമാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.
ഇവര്‍ വാസ്തവത്തില്‍ വാടകയ്ക്ക് എടുക്കപ്പെടുന്ന കുട്ടികളാണ് എന്ന് പറയേണ്ടി വരും. പൊര്‍വാസ്‌നിക് പറഞ്ഞു. എന്നാല്‍ ഇത്തരം കേസുകള്‍ എത്ര ഉണ്ടായി എന്ന് പറയുവാന്‍ ബോര്‍ഡര്‍ പെട്രോള്‍ തയാറായില്ല. കുടിയേറ്റക്കാര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ എന്ന വ്യാജേന കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച് അവര്‍ക്കെതിരെ ഉപയോഗിക്കുവാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു.

കുട്ടികളുടെ മനുഷ്യക്കടത്ത് നടക്കുന്നുണ്ട്. എന്നാല്‍ അതു നിയന്ത്രിക്കുവാനാണെന്ന് പറഞ്ഞു. എല്ലാവരെയും പിടികൂടുന്ന നയം അഭയം തേടി എത്തുന്നവരുടെ അവകാശ ലംഘനമാണ്. ടെക്‌സസ് സിവില്‍ റൈറ്റ്‌സ് പ്രോജക്ടിന്റെ കാര്‍ള വര്‍ഗസ് പറഞ്ഞു.

ഹോംലാന്‍ഡ് സെക്യൂരിറ്റിക്ക് മേല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദം വര്‍ധിച്ചിരിക്കുകയാണ്. ഇതു നേരിടുവാന്‍ അനധികൃത കുടിയേറ്റക്കാരുടെ ബാഹുല്യം തടഞ്ഞു വയ്ക്കല്‍ ഒഴിവാക്കാന്‍ വ്യാജ രക്ഷിതാക്കള്‍ ചമഞ്ഞ് എത്തുന്നവരാണെന്ന് അധികൃതര്‍ പറയുന്നതായി ആരോപണം ഉണ്ട്. ഒരു കുട്ടിയെ അതിന്റെ മുതിര്‍ന്ന ബന്ധുവില്‍ നിന്ന് വേര്‍പെടുത്തുമ്പോള്‍ വ്യാജ ബന്ധം ബോര്‍ഡര്‍ പെട്രോള്‍ സ്ഥിരമായി ആരോപിക്കുവാറുണ്ടെന്ന് കുടിയേറ്റത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. വേര്‍പെടുത്തപ്പെടുന്നത് കുട്ടിയുടെ യഥാര്‍ത്ഥ രക്ഷിതാവിനെ ആയിരിക്കാം എന്നും ഇവര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക