Image

അണ്‍ എയ്ഡഡ് സ്കൂളുകളില്‍ സ്വന്തനിലയില്‍ ഫീസ് നിശ്ചയിക്കാം: മുഖ്യമന്ത്രി

Published on 06 July, 2011
അണ്‍ എയ്ഡഡ് സ്കൂളുകളില്‍ സ്വന്തനിലയില്‍ ഫീസ് നിശ്ചയിക്കാം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇനിമുതല്‍ ഭൂരിപക്ഷ സമുദായങ്ങള്‍ നടത്തുന്ന അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ഫീസ് നിശ്ചയിക്കാനുള്ള അധികാരം മാനേജ്‌മെന്റുകള്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഭൂരിപക്ഷ സമുദായങ്ങളുടെ സ്കൂളുകളില്‍ സര്‍ക്കാരാണ് ഫീസ് നിശ്ചയിക്കുന്നത്. ഇത് അനീതിയാണെന്ന് കണ്ടതിനാലാണ് അണ്‍ എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിശ്ചയിക്കാനുള്ള അധികാരം മാനേജ്‌മെന്റുകള്‍ക്ക് നല്‍കുന്നതെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കവെ അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഈ അധികാരം ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് മാത്രമാണുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക