Image

പ്രളയ ദുരിത പ്രദേശങ്ങളിലെ അര്‍ബ്ബുദ ബാധിതര്‍ക്ക് സഹായമെത്തിച്ചു എസ്.ഡി.എം ട്രസ്റ്റ്

പ്രസാദ് പി Published on 03 May, 2019
പ്രളയ ദുരിത  പ്രദേശങ്ങളിലെ അര്‍ബ്ബുദ ബാധിതര്‍ക്ക്                                                        സഹായമെത്തിച്ചു  എസ്.ഡി.എം ട്രസ്റ്റ്
ലോസ് ആഞ്ചെലെസ്: കഴിഞ്ഞ മുപ്പത്തിനാലു  വര്‍ഷമായി ലോസ് ആഞ്ചെലെസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റായ 'സൂസന്‍ ഡാനിയല്‍ മെമ്മോറിയല്‍ കാന്‍സര്‍ റീലിഫ് ഫണ്ട്' കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ അര്‍ബുദ ബാധിതര്‍ക്കുള്ള സഹായധനം വിതരണം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ്,  ത്യശൂര്‍ അമല, കോട്ടയം കാരിത്താസ്, തിരുവനന്തപുരം ആര്‍.സി.സി    എന്നീ ആശുപത്രികളിലെ നൂറിലധികം രോഗികള്‍ക്ക് മുപ്പതു ലക്ഷത്തിലധികം 
രൂപയുടെ സഹായമെത്തിക്കാന്‍ ട്രസ്റ്റിന് കഴിഞ്ഞു.  കഴിഞ്ഞ മഴക്കാലത്തു പ്രളയ ദുരിതമനുഭവിച്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം,  പാലക്കാട്, കോഴിക്കോട്, തൃശൂര്‍, കൊല്ലം എന്നീ ജില്ലകളില്‍നിന്നുള്ളവര്‍ക്കാണ് ഇത്തവണ പ്രത്യേകമായി സഹായമെത്തിച്ചത്. അമല ആശുപത്രിയില്‍നടന്ന ലളിതമായ ചടങ്ങില്‍വെച്ചു ഡയറക്ടര്‍ ഫാദര്‍ ഫ്രാന്‍സിസ് കുരിശ്ശേരി  സഹായം വിതരണം ചെയ്തു.   
കോട്ടയം കാരിത്താസ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഡയറക്ര്‍ ഫാദര്‍ തോമസ്  ആനിമൂട്ടിലാണ് നാല്പതുപേര്‍ക്കുള്ള സഹായം വിതരണം ചെയ്തത്. ചടങ്ങില്‍ ഫാ.ജിനു കാവില്‍,ഫാ. ബിനു കുന്നത്ത്, ഡോ. സാജന്‍ തോമസ്, ഡോ.ജോസ് ടോം, ഡോ. മേരി കളപ്പുരക്കല്‍, ഡോ. മനു ജോണ്‍, സിസ്റ്റര്‍ അന്നമ്മ സി ടി എന്നിവര്‍ സംസാരിച്ചു.

വര്‍ഷംതോറും നല്‍കിവരാറുള്ള ധനസഹായവിതരണം ഈ നാലു ആശുപത്രികളിലെ  ഇരുന്നൂറിലധികംപേര്‍ക്ക്  ഇക്കഴഞ്ഞ നവംബര്‍  ഡിസംബര്‍ മാസങ്ങളിലായി  പൂര്‍ത്തിയാക്കിയിരുന്നു.  എന്നാല്‍ പ്രളയ ബാധിത പ്രദേശങ്ങളിലെ രോഗികളുടെ അവസ്ഥ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ട്രസ്റ്റിന്റെ സഞ്ചിതനിധിയില്‍നിന്നുള്ള പ്രത്യേക സഹായം വിതരണംചെയ്തതെന്നു ട്രസ്‌റ് ചെയര്‍മാന്‍ മാത്യു ഡാനിയല്‍ പറഞ്ഞു.      1985 മുതല്‍ ലോസ് ആഞ്ചെലെസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിനു  മാത്യു ഡാനിയേല്‍ ചെയര്‍മാനും എബ്രഹാം മാത്യു പ്രസിഡണ്ടുമായ  പതിനഞ്ചു പേരടങ്ങിയ    ഭരണ സമിതിയുമുണ്ട്.

പ്രളയ ദുരിത  പ്രദേശങ്ങളിലെ അര്‍ബ്ബുദ ബാധിതര്‍ക്ക്                                                        സഹായമെത്തിച്ചു  എസ്.ഡി.എം ട്രസ്റ്റ്പ്രളയ ദുരിത  പ്രദേശങ്ങളിലെ അര്‍ബ്ബുദ ബാധിതര്‍ക്ക്                                                        സഹായമെത്തിച്ചു  എസ്.ഡി.എം ട്രസ്റ്റ്പ്രളയ ദുരിത  പ്രദേശങ്ങളിലെ അര്‍ബ്ബുദ ബാധിതര്‍ക്ക്                                                        സഹായമെത്തിച്ചു  എസ്.ഡി.എം ട്രസ്റ്റ്പ്രളയ ദുരിത  പ്രദേശങ്ങളിലെ അര്‍ബ്ബുദ ബാധിതര്‍ക്ക്                                                        സഹായമെത്തിച്ചു  എസ്.ഡി.എം ട്രസ്റ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക