Image

രക്താതിസമ്മര്‍ദ്ദം

Published on 24 April, 2012
രക്താതിസമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദം സ്ഥിരമായി കൂടിയിരിക്കുന്ന അവസ്ഥയാണ്‌ രക്താതിസമ്മര്‍ദ്ദം. ഹൃദയസ്‌പന്ദനത്തിന്‌ രണ്ട്‌ ഘട്ടങ്ങളുണ്ട്‌. സങ്കോചവും വികാസവും. ഹൃദയം സങ്കോചിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം ഉയരുകയും ഹൃദയം വികസിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം താഴുകയും ചെയ്യും. രക്തസമ്മര്‍ദ്ദം സ്ഥിരമായി കൂടിയിരിക്കുകയാണെങ്കില്‍ രക്താതിസമ്മര്‍ദ്ദം എന്ന രോഗാവസ്ഥയാണെന്നു പറയാം.

പ്രമേഹ രോഗികളില്‍ രക്തസമ്മര്‍ദ്ദം 130/80 ആണ്‌ വേണ്ടത്‌. സാഹചര്യങ്ങളനുസരിച്ച്‌ സമ്മര്‍ദ്ദം വ്യത്യസ്‌തമായിരിക്കും. ദേഷ്യം, പേടി, തുടങ്ങിയ വികാരങ്ങള്‍ക്ക്‌ അടിമപ്പെടുമ്പോള്‍ സമ്മര്‍ദ്ദം ഉയരാന്‍ ഇടയുണ്ട്‌. ഹോര്‍മോണുകളുടെ മാറ്റവും രക്തസമ്മര്‍ദ്ദത്തെ ബാധിക്കും. പാരമ്പര്യ ജീവിതസാഹര്യങ്ങള്‍ ആഹാരരീതിയിലെ വ്യതിയാനങ്ങള്‍, മാനസികപിരിമുറുക്കം, പൊണ്ണത്തടി, പുകവലി, മദ്യപാനം, തുടങ്ങിയവയാണ്‌ രക്താതിസമ്മര്‍ദ്ദം ഉണ്ടാക്കും.

ജീവിതരീതിയില്‍ മാറ്റം വരുത്തുകയാണ്‌ ഇതിന്‌ പ്രധാന പോംവഴി. പുകവലിയും മദ്യപാനവും പൂര്‍ണമായും ഉപേക്ഷിക്കണം. മാനസിക പിരിമുറുക്കം ഒഴിവാക്കണം. യോഗ, ധ്യാനം എന്നിവ ശീലമാക്കുന്നതും നല്ലതാണ്‌.
രക്താതിസമ്മര്‍ദ്ദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക