Image

ശവദാഹങ്ങള്‍ 50% വര്‍ധിച്ചു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ്) Published on 03 May, 2019
ശവദാഹങ്ങള്‍  50% വര്‍ധിച്ചു (ഏബ്രഹാം തോമസ്)
ചാരം ചാരത്തോട് ചേരുന്നു(ആഷസ് ടു ആഷസ്) എന്ന വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നതാണ് മൃതശരീരങ്ങള്‍ സംസ്‌ക്കരിക്കുന്ന പുതിയ മാര്‍ഗം. അമേരിക്കയിലെ വാഷിംഗ്ടണ്‍ സംസ്ഥാനത്ത് ഗവര്‍ണ്ണറുടെ കയ്യൊപ്പ് കഴിയുന്ന ബില്‍ നിയമമാവുമ്പോള്‍ ഇത് നടപ്പിലാവും.

അമേരിക്കന്‍ ജനതയ്ക്ക് പ്രായമാവുമ്പോള്‍ മൃതശരീര സംസ്‌ക്കരണ രീതികള്‍ മാറുകയാണ്. 2016 ല്‍ ശവദാഹങ്ങള്‍ മൃതദേഹം മറവു ചെയ്യുന്നതിനെ അപേക്ഷിച്ച് 50% വര്‍ധിച്ചു. ഇപ്പോള്‍ ശവദാഹത്തോടാണ് ജനങ്ങള്‍ക്ക് ഏറെ താല്‍പര്യമെന്ന് കണക്കുകള്‍ പറയുന്നു. സെന്‍സസ് ബ്യൂറോ 2017 ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 2037 ല്‍ 2015 നെ അപേക്ഷിച്ച് 10 ലക്ഷം മരണങ്ങള്‍ കൂടുതല്‍ ഉണ്ടാകുമെന്ന് പറഞ്ഞു.

മനുഷ്യ ശരീര മിശ്രത വളം പാരിസ്ഥിതികമായും മെച്ചമാണെന്ന് ഹ്യൂമന്‍ കമ്പോസ്റ്റിംഗ് അനുകൂലികള്‍ പറയുന്നു. സീയാറ്റില്‍ ആസ്ഥാനമായ സ്ഥാപനം റീകമ്പോസ് നാച്വറല്‍ ഓര്‍ഗാനിക് റിഡക്ഷന്‍ എന്ന പേരില്‍ ഒരു സേവനം ലഭ്യമാക്കുവാന്‍ ആലോചിക്കുന്നു. ഇതിന്റെ രണ്ട് പാറ്റന്റുകള്‍ക്ക് അപേക്ഷിച്ചിട്ടുണ്ട്. മൈക്രോബുകള്‍ ഉപയോഗിച്ച് വേര്‍പിരിഞ്ഞവരുടെ രൂപമാറ്റം(എല്ലുകളും തൊലികളും എല്ലാം) സംഭവിപ്പിക്കുകയാണ് നാച്വറല്‍ ഓര്‍ഗാനിക് റിഡക്ഷന്‍. സാര്‍വലൗകികമായ മരണമെന്ന മാനുഷിക അനുഭവം അതിന് യാതൊരു മാറ്റവും ഈ ടെക്‌നോളജിയിലൂടെ സംഭവിക്കുന്നില്ല. കാര്യമായ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ മൃതശരീരം മറവ് ചെയ്യുന്നതിലൂടെയും ദഹിപ്പിക്കുന്നതിലൂടെയും സൃഷ്ടിക്കപ്പെടുന്നു. സംസ്ഥാന നിയമസഭയില്‍ രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് പാസ്സാക്കിയ ബില്‍ അവതരിപ്പിച്ച ഡെമോക്രാറ്റിക് സ്‌റ്റേറ്റ് സെനറ്റര്‍ ജെയ്മി പെഡര്‍സെന്‍ പറഞ്ഞു.

സാധാരണ നടത്തുന്ന മൃതശരീരങ്ങളുടെ മറവ് ചെയ്യലിന്റെ പാര്‍ശ്വഫലങ്ങള്‍ യൂണിവേഴ്‌സിറ്റി ഓഫ് മിനിസോട്ട ഡൂലതിലെ പരിസ്ഥിതി വിനിമയ വിദഗ്ധന്‍ ജോഷ്വാ ട്രെന്റ് ബാര്‍നെറ്റ് പറഞ്ഞത് ഇങ്ങനെ: നമ്മള്‍ മൃതശരീരങ്ങള്‍ സുഗന്ധദ്രവ്യങ്ങളില്‍ പൂഴ്ത്തി വിഷദ്രാവകങ്ങള്‍ പുരട്ടിവളരെ വിലകൂടിയ തടികളും ലോഹങ്ങളും ഉപയോഗിച്ച് നിര്‍മ്മിച്ചപെട്ടികളില്‍ വച്ച് ഒരു തുണ്ട് ഭൂമിയില്‍ അനന്ത കാലത്തേയ്ക്ക് നിക്ഷേപിക്കുന്നു.
ചാമ്പലാക്കുന്നത് ഒരു ചെറിയ പരിസരത്ത് മാത്രം അടയാളങ്ങള്‍ ശേഷിപ്പിക്കുമ്പോള്‍ ഒരു ശരാശരി മൃതശരീരം ദഹിപ്പിക്കുമ്പോള്‍ 40 പൗണ്ട് കാര്‍ബണ്‍ ഉത്പാദിപ്പിക്കുന്നു. ദഹിപ്പിക്കുവാന്‍ 30 ഗ്യാലന്‍ ഇന്ധനം ആവശ്യമാണ്. ഡെമോക്രാറ്റായ വാഷിംഗ്ടണ്‍ ഗവര്‍ണര്‍ ജെയ് ഇന്‍സ്ലീ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുവാനുള്ള തീരുമാനം അറിയിച്ചപ്പോള്‍ പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടിയത് ആഗോളതാപനമാണ്.
ഈ ബില്‍ രണ്ട് പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് പാസായത്. ഇത് പാരിസ്ഥിതി സൗഹൃദവുമാണ്. ഇസ് ലീയുടെ ഔദ്യോഗീക വക്താവ് താര ലീ പറഞ്ഞു.
മൃതശരീര സംസ്‌കാര ചടങ്ങുകള്‍ സംസ്ഥാന നിയമങ്ങള്‍ക്ക് ബാധകമാണ്. ഈ ബില്‍ നിയമമായാല്‍ 2020 മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും നിയമം ആല്‍ക്കലില്‍ ഹൈഡ്രോലൈസിസിന് അംഗീകാരം നല്‍കും. ലൈ പോലെ ഒരു അടിസ്ഥാന ദ്രാവകം ഉപയോഗിച്ച് ശരീരങ്ങളെ ദ്രവരൂപത്തിലാക്കുന്നതാണ് പ്രക്രിയ. ഒരു ഡസനോളം സംസ്ഥാനങ്ങള്‍ ഇത് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.

ശവദാഹങ്ങള്‍  50% വര്‍ധിച്ചു (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക