Image

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 03 May, 2019
ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
വൈവിധ്യങ്ങളുടെ നിറക്കാഴ്ചയുമായി ലോകത്തെമ്പാടു മുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ്, ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങളുമായി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നുഹോട്ട് സ്റ്റാര്‍ ലും
മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .
ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണങ്ങള്‍ ചൂട് പിടിക്കുന്നു,

അടുത്ത നവംബറിലെ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥി മോഹവുമായി ഡെമോക്രാറ്റിക് പക്ഷത്തു നിന്ന് ഇരുപത് പേര്‍.

ടെസ്ല ഇലക്ട്രിക് 'റോബോ ടാക്സി' ലോഞ്ച് ചെയ്യുന്നു.

ഡിസ്നിയുടെ പുതുയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം 'അല്ലാദിന്‍' പ്രദര്‍ശനത്തിനെത്തുന്നു .

ചിക്കാഗോ മലയാളി ആസോസിയേഷന്‍ ന്റെ ഈ വര്‍ഷത്തെ കലാമേള ഏറെ ശ്രദ്ധേയമായി .

സാന്‍ ഫ്രാന്‍സിസ്‌കോ , സാന്‍ ഹോസെ യിലെ ബേ മലയാളി സ്‌പോര്‍ട് സ് ക്ലബ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു .

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഡാളസ് മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി .

വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂ ജേഴ്സി പ്രൊവിന്‍സ് ന്റെ ആഭിമുഖ്യത്തില്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് നടന്നു.

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്
യൂ.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക