Image

പാമ്പുകളെ കൈയിലെടുത്ത പ്രിയങ്കാ ഗാന്ധിക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന്‌ ആവശ്യം

Published on 03 May, 2019
 പാമ്പുകളെ കൈയിലെടുത്ത പ്രിയങ്കാ ഗാന്ധിക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന്‌ ആവശ്യം


ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ പാമ്പുകളെ തൊടുകയും കൈയിലെടുക്കുകയും ചെയ്‌ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന്‌ ആവശ്യം.

അഭിഭാഷകയും ആക്ടിവിസ്റ്റുമായ ഗൗരി മൗലേഖിയാണ്‌ പ്രിയങ്കക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യു.പി വൈല്‍ഡ്‌ലൈഫ്‌ വാര്‍ഡന്‌ കത്തയച്ചത്‌.

അനധികൃതമായി പിടികൂടിയ പാമ്പുകളെയാണ്‌ പ്രിയങ്ക തൊട്ടതെന്നും അവരുടെ നടപടി പാമ്പുകളെ തൊടുന്നതിനും പിടികൂടുന്നതിനും മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്നും കത്തില്‍ ആരോപിക്കുന്നു.

പാമ്പുപിടിത്തം പ്രോത്സാഹിപ്പിച്ചാല്‍ രാജ്യത്തെ പാമ്പുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാവും. ഈ സാഹചര്യത്തില്‍ പ്രിയങ്കാഗാന്ധിക്കും അവര്‍ക്ക്‌ ഒപ്പമുണ്ടായിരുന്നവര്‍ക്കും എതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടി എടുക്കണമെന്നാണ്‌ അഭിഭാഷകയുടെ ആവശ്യം.

പ്രിയങ്ക നിയമം ലംഘിച്ചുവെന്ന്‌ തെളിയിക്കാന്‍ പാമ്പിനെ തൊടുന്ന വീഡിയോകളും അതുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ഗൗരി പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക