Image

ചട്ടലംഘനം നടത്തിയിട്ടില്ല; മോദിക്ക്‌ നാലാം തവണയും തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്‌

Published on 03 May, 2019
 ചട്ടലംഘനം നടത്തിയിട്ടില്ല; മോദിക്ക്‌  നാലാം തവണയും തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്‌


ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ വീണ്ടും തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്‌. ഇത്‌ നാലാം തവണയാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മോദിക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കുന്നത്‌.

കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്‌ മത്സരിക്കാന്‍ തീരുമാനിച്ചത്‌ ഹിന്ദു ന്യുനപക്ഷ സീറ്റ്‌ ആയതിനാലാണെന്ന മോദിയുടെ പ്രസ്‌താവനയില്‍ ചട്ടലംഘനം ഇല്ലെന്ന്‌ കമ്മീഷന്‍ വ്യക്തമാക്കി. ആപ്രില്‍ ആറിനു മഹാരാഷ്ട്രയിലെ നന്ദേദിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്‌താവന.

നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ വോട്ട്‌ ചോദിച്ചെന്ന പരാതിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്‌ ലഭിച്ചിരുന്നു.

അതേസമയം, സേനയുടെ നടപടികള്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിക്കരുതെന്ന്‌ തെരഞ്ഞെടുപ്പു കമ്മീഷന്‍ രാഷ്ടീയ പാര്‍ട്ടികളോട്‌ നിര്‍ദേശിച്ച ശേഷമായിരുന്നു മോദിയുടെ പരാമര്‍ശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക