Image

വൈറസ് സിനിമയ്ക്ക് ആശംസകളുമായി ഇര്‍ഫാന്‍ പത്താന്‍

Published on 03 May, 2019
 വൈറസ് സിനിമയ്ക്ക് ആശംസകളുമായി ഇര്‍ഫാന്‍ പത്താന്‍


കോഴിക്കോട്: ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിന് ആശംസകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. നിപ്പ പൊട്ടിപ്പുറപ്പെട്ട സമയത്ത് താന്‍ കോഴിക്കോട്ട് ഉണ്ടായിരുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം സിനിമയ്ക്ക് ആശംസ നേര്‍ന്നത്. ട്വിറ്ററിലൂടെയായിരുന്നു ഇര്‍ഫാന്റെ ആശംസ

നിപ്പ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഞാന്‍ കോഴിക്കോട്ട് ഉണ്ടായിരുന്നു. ഭയാനകമായ അവസ്ഥയായിരുന്നു അത്. നിസ്വാര്‍ത്ഥമായ പോരാട്ടത്തിന്റെ കഥ പറയുന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും പത്താന്‍ ട്വീറ്റ് ചെയ്തു.

നിപ്പ വൈറസിനെതിരായ അതിജീവനത്തിന്റെ കഥ പറയുന്ന വൈറസ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. സൗബിന്റെ പ്രകടനം ആരോഗ്യ മന്ത്രി ശൈലജ ടീച്ചറായുള്ള രേവതിയുടെ കാസ്റ്റിംഗുമാണ് സോഷ്യല്‍ മീഡിയില്‍ ഏറെ ചര്‍ച്ചയായത്. 

 ആസിഫ് അലി, ടൊവിനോ, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, രേവതി, ഇന്ദ്രജിത്ത്, പൂര്‍ണിമ, സൗബിന്‍, ജോജു, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. നിപ്പ രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ വേഷത്തിലാണ് റിമ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക