Image

ഫ്രണ്ട്‌സ് ഓഫ് ഹൂസ്റ്റണ്‍ മനോജ് കെ ജയന്‍ ഷോ വര്‍ണ്ണാഭമായി

ശങ്കരന്‍കുട്ടി Published on 03 May, 2019
ഫ്രണ്ട്‌സ് ഓഫ് ഹൂസ്റ്റണ്‍ മനോജ് കെ ജയന്‍ ഷോ വര്‍ണ്ണാഭമായി
ഹൂസ്റ്റണ്‍: ഫ്രണ്ട്‌സ് ഓഫ് ഹൂസ്റ്റണ്‍ സാരഥികളായ ജോര്‍ജ് കോളാച്ചേരി, രമേഷ് അത്തിയോടി തുടങ്ങിയ കലാ ആസ്വാദകര്‍ സംഘടിപ്പിച്ച മനോജ് കെ ജയന്‍ പ്രോഗ്രാം  എന്തുകൊണ്ടും വര്‍ണാഭമായിരുന്നു.  താരാ ആര്‍ട്‌സ്,  മനുഷ്യര്‍ ആകാശം നോക്കി താരകങ്ങളേയും പനിമതിയേയും ആസ്വദിക്കുന്നു ആ സൗന്ദര്യം ഹൃദയഹാരിയാണ് കാരണം പ്രകൃതിയുടെ ഒരു കരവിരുതാണത്, കല എന്നതു് ജീവിതത്തിന്റെു ഒരു ലഹരിയാണ് എന്നാല്‍ അത്  ജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ്.

താരാ ആര്‍ട്ടിസിന്റെു മനോജ് കെ ജയന്‍  പരിപാടി എന്തുകൊണ്ടും വിഭവ സമൃദ്ധമായിരുന്നു, ചില വിഭവങ്ങള്‍ക്കു്  രുചി കൂട്ടുവാന്‍ കഴിഞ്ഞില്ലങ്കിലും ശ്രീ പള്ളിപ്പുറം സുനിലും പാരീസ്  ലക്ഷ്മിയും, ദേവി ചന്ദനയും,  സുഭിയും ഭരതമുനയുടെ നാട്യശാസ്ത്രത്തിന് സൗരഭ്യം നല്‍കി എന്നതില്‍ അതിശയോക്തിയില്ല. മനോജ് കെ.ജയന്‍, രവിശങ്കര്‍, സുമി അരവിന്ദ് എന്നിവരുടെ ഗാനങ്ങള്‍ നീതി പുലര്‍ത്തി എന്നാല്‍ ജയരാജ് വാര്യരുടെ അവതരണം വളരെ പഴകിയതായിരുന്നു എന്ന ആക്ഷേപം പറയാതിരിക്കാന്‍ കഴിയില്ല. 

നാലു പതിറ്റാണ്ടുകളിലൂടെ അമേരിക്കന്‍ മലയാളികളെ ഗ്രഹാതുരത്വത്തിലേക്ക് എത്തിക്കുവാന്‍ താരാ ആര്‍ട്ട്‌സ് വിജയിച്ചു എന്നതില്‍ സംശയമില്ല. എന്നാല്‍ കഥകളി വിദ്വാന്‍ പള്ളിപ്പുറം സൂനില്‍ പാരീസ് ലക്ഷ്മിയും ദേവി ചന്ദനയും നിറഞ്ഞാടുകയായിരുന്നു, സുഭിയും ദേവി ചന്ദനയും ചേര്‍ന്ന് അമേരിക്കന്‍ മലയാളികളുടെ ജീവിതത്തെ ആസ്പദമാക്കിഅവതരിപ്പിച്ച ലഘു നാടകം എന്തുകൊണ്ടും അര്‍ത്ഥവത്തായിരുന്നു .

വിചാരവികാരങ്ങള്‍ക്കു് മാന്യത നല്‍കുന്ന ഈ തരത്തിലുള്ള കലാ സദ്യ അവതരിപ്പിക്കാന്‍ കലാകാരന്മാരേയും കലാകാരികളേയും തിരഞ്ഞെടുക്കുവാന്‍ താരാ ആര്‍ട്ട്‌സ് കാണിക്കുന്ന വിശ്വസ്തതഅഭിനന്ദനീയമാണ് എന്നത് ജനസമ്മതം മാത്രം, ഇനിയുമിനിയും മലയാളത്തനിമയുള്ള കലാരൂപങ്ങള്‍ വിദേശ മലയാളികള്‍ക്ക് അന്യന്‍ നിന്നു പോകാതിരിക്കാന്‍ താരാ ആര്‍ട്ട്‌സ് എന്നും ഉണര്‍ന്നിരിക്കും എന്ന് ആശിക്കുന്നു അതിനു വേണ്ട എല്ലാ ഭാവുകങ്ങളൂം നേര്‍ന്നുകൊള്ളുന്നു.

വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി.


ഫ്രണ്ട്‌സ് ഓഫ് ഹൂസ്റ്റണ്‍ മനോജ് കെ ജയന്‍ ഷോ വര്‍ണ്ണാഭമായിഫ്രണ്ട്‌സ് ഓഫ് ഹൂസ്റ്റണ്‍ മനോജ് കെ ജയന്‍ ഷോ വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക