Image

സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ പരാമര്‍ശത്തിലൂടെ മോദി അപമാനിച്ചത്‌ കോണ്‍ഗ്രസിനെയല്ല സൈന്യത്തെ എന്ന്‌ രാഹുല്‍ ഗാന്ധി

Published on 04 May, 2019
സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ പരാമര്‍ശത്തിലൂടെ മോദി അപമാനിച്ചത്‌ കോണ്‍ഗ്രസിനെയല്ല സൈന്യത്തെ എന്ന്‌ രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ പരാമര്‍ശത്തിന്‌ മറുപടിയുമായി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്‌. സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല. ഇന്ത്യയുടെ സൈന്യവും നാവികസേനയും വ്യോമസേനയുമെല്ലാം തന്റെ സ്വകാര്യസ്വത്താണെന്നാണ്‌ നരേന്ദ്രമോദി ധരിച്ചു വെച്ചിരിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു. 

വീഡിയോ ഗെയിമിലൂടെയാണ്‌ യു.പി.എ കാലത്ത്‌ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ നടത്തിയതെന്ന പരാമര്‍ശത്തിലൂടെ കോണ്‍ഗ്രസിനെയല്ല ഇന്ത്യന്‍ സൈന്യത്തെയാണ്‌ മോദി അവഹേളിച്ചിരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ തീവ്രവാദികള്‍ പോലും അറിഞ്ഞില്ലെന്ന്‌ മോദി സിക്കറില്‍ നടന്ന തിരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടിക്കിടെ പറഞ്ഞിരുന്നു.

മോദിയുടെ പരാമര്‍ശം

ഇന്നലെ കോണ്‍ഗ്രസ്‌ മിന്നലാക്രമണം നടത്തിയെന്ന്‌ പറഞ്ഞ്‌ ആറ്‌ തിയതികള്‍ പുറത്തുവിട്ടു. എന്ത്‌ തരം സര്‍ജിക്കല്‍ സ്‌ട്രൈക്കാണിത്‌.

തീവ്രവാദികള്‍ക്കോ നടത്തിയവര്‍ക്കോ പാകിസ്ഥാന്‍ സര്‍ക്കാരിനോ അതേപ്പറ്റി അറിയില്ല. എന്തിന്‌ ഇന്ത്യക്കാര്‍ക്ക്‌ പോലും അറിയില്ല. റിമോട്ട്‌ കണ്‍ട്രോള്‍ ഭരണകാലത്ത്‌ സ്‌ട്രൈക്ക്‌ എന്നൊരു വാക്കെങ്കിലും വാര്‍ത്തയിലൂടെ കേട്ടിട്ടുണ്ടോ? 2016ലെ മിന്നലാക്രമണത്തെ അവരാദ്യം പരിഹസിച്ചു, പിന്നെ പ്രതിഷേധിച്ചു. ഇപ്പോള്‍ പറയുന്നു ഞാനും ഞാനുംഎന്ന്‌'.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക