Image

റിഡ്ജ്ഫീല്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ പെരുന്നാള്‍

ജോര്‍ജ് തുമ്പയില്‍ Published on 04 May, 2019
റിഡ്ജ്ഫീല്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ പെരുന്നാള്‍

ന്യൂജഴ്‌സി: സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (227 യൂക്‌ളിഡ് അവന്യു, റിഡ്ജ്ഫീല്‍ഡ് പാര്‍ക്ക്, ന്യൂജേഴ്‌സി 07660) ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഈവര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ഇന്നും നാളെയും ആഘോഷിക്കുന്നു.

മെയ് 4 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്നു ഫാ.സ്റ്റീഫന്‍ വര്‍ഗീസ് കുടശനാട് വചനശുശ്രൂഷ നടത്തും തുടര്‍ന്ന് വൈകിട്ട് 8.30-നു ആശീര്‍വാദം. സന്ധ്യാപ്രാര്‍ഥനയ്ക്ക് ഫാ.സ്റ്റീഫന്‍ വര്‍ഗീസ് കുടശനാട്, വികാരി ഫാ. ജോബ്സണ്‍ കോട്ടപ്പുറത്ത്, മുന്‍ വികാരി ഫാ.ഷേബാലി എന്നിവര്‍ നേതൃത്വം നല്‍കും.

മെയ് 5 ഞയറാഴ്ച രാവിലെ 9.15-നു പ്രഭാത പ്രാര്‍ത്ഥന. തുടര്‍ന്നു രാവിലെ 10 മണിക്ക് ഫാ.സ്റ്റീഫന്‍ വര്‍ഗീസ് കുടശനാട് വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ഉച്ചയ്ക്ക് 12-നു പ്രദക്ഷിണവും, 12.30-നു ആശീര്‍വാദം. തുടര്‍ന്നു നേര്‍ച്ച സദ്യ.

പെരുന്നാള്‍ ശുശ്രൂഷയില്‍ സംബന്ധിച്ച് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കാന്‍ കര്‍ത്തൃനാമത്തില്‍ വിശ്വാസികളേവരേയും ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ജോബ്സണ്‍ കോട്ടപ്പുറത്ത് (വികാരി) 845 596-5373, അനീഷ് മാത്യു (സെക്രട്ടറി) (732) 501-0793 , സജി വര്‍ഗീസ് (ട്രഷറര്‍) (201) 364-8945.

റിഡ്ജ്ഫീല്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക