Image

മ​നോ​ജ് തി​വാ​രി​ക്ക് ഡാന്‍സറിയാം എന്നാല്‍ ജ​ന​സേ​വ​നം അറിയില്ല'; പ​രി​ഹ​സി​ച്ച്‌ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

Published on 04 May, 2019
മ​നോ​ജ് തി​വാ​രി​ക്ക് ഡാന്‍സറിയാം എന്നാല്‍ ജ​ന​സേ​വ​നം അറിയില്ല'; പ​രി​ഹ​സി​ച്ച്‌ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി നേ​താ​വും ലോ​ക്സ​ഭാ സ്ഥാ​നാ​ര്‍​ഥി​യു​മാ​യ മ​നോ​ജ് തി​വാ​രി​യെ നല്ല ഡാന്‍സറാണെന്ന് പ​രി​ഹ​സി​ച്ച്‌ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ രംഗത്ത് . മ​നോ​ജ് തി​വാ​രി​യു​ടെ ഡാ​ന്‍​സ് മി​ക​ച്ച​താ​ണ്. തി​വാ​രി​ക്ക് ഡാ​ന്‍​സ് ചെ​യ്യാ​ന്‍ ന​ന്നാ​യി അ​റി​യാ​മെ​ന്നും എ​ന്നാ​ല്‍ ജ​ന​സേ​വ​നം അ​റി​യി​ല്ലെ​ന്നും കേ​ജ​രി​വാ​ള്‍ പറഞ്ഞു.

ആം ​ആ​ദ്മി പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി ദി​ലീ​പ് പാ​ണ്ഡെ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു കേ​ജ​രി​വാ​ള്‍ പരിഹാസം നിറഞ്ഞ വാക്കുകളുമായി രംഗത്തുവന്നത് . എ​ങ്ങ​നെ ഡാ​ന്‍​സ് ചെ​യ്യാ​മെ​ന്ന് മ​നോ​ജ് തി​വാ​രി​യ്ക്ക് ന​ന്നാ​യി അ​റി​യാം. എ​ന്നാ​ല്‍ ഞ​ങ്ങ​ളു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യ ദി​ലീ​പ് പാ​ണ്ഡെ​യ്ക്ക് ഡാ​ന്‍​സ് അ​റി​യി​ല്ല. പ​ക്ഷേ എ​ങ്ങ​നെ ജ​ന​സേ​വ​നം ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന​റി​യാം. ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് വോ​ട്ട് ചേ​യ്യേ​ണ്ട​ത്. അ​ല്ലാ​തെ ന​ന്നാ​യി ഡാ​ന്‍​സ് ചെ​യ്യു​ന്ന​വ​ര്‍​ക്ക​ല്ലെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക