Image

എം.ഇ.എസ്. മുഖം മൂടുന്ന പര്‍ദ്ദ നിരോധിച്ചു, ഗഫൂറിന് പ്രശംസ, മുള്ളമാര്‍ക്കു അങ്കലാപ്പ് (കുര്യന്‍ പാമ്പാടി)

Published on 04 May, 2019
എം.ഇ.എസ്. മുഖം മൂടുന്ന പര്‍ദ്ദ നിരോധിച്ചു, ഗഫൂറിന് പ്രശംസ, മുള്ളമാര്‍ക്കു അങ്കലാപ്പ് (കുര്യന്‍ പാമ്പാടി)
മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ നൂറ്റമ്പതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന കേരളത്തിലെ മുസ്ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി, തങ്ങളുടെ ക്യാമ്പസുകളില്‍ മുഖം മറയ്ക്കുന്നപര്‍ദ്ദ അണിയാന്‍ പാടില്ലെന്ന്ഉത്തരവ് പുറപ്പെടുവിച്ചത് മുള്ളമാര്‍ ഉള്‍പ്പെടുന്ന മുസ്ലിം പാരമ്പര്യ വാദികളുടെ ഉറക്കം കെടുത്തി.

മതകാര്യങ്ങളില്‍ എംഇഎസ് തലയിടരുതെന്നു ഇക്കൂട്ടര്‍ ആക്രോശിച്ചെങ്കിലും ഇതില്‍ മതം ഉള്‍പ്പെടിന്നില്ലെന്നും ഖുര്‍ആനോ യഥാര്‍ഥ ഇസ്ലാം വിശ്വാസങ്ങളോ പര്‍ദ്ദ അണിയണമെന്നു നിഷ്‌കര്‍ക്കുന്നില്ലെന്നും എംഇഎസ് പ്രസിഡണ്ട്ഡോ. പി എ .അബ്ദുല്‍ ഗഫൂര്‍ തുറന്നടിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സെയ്യദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആണ്ഇതിനെതിരെ ആദ്യമായി പ്രതികരിച്ചത് . കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ കീഴിലുള്ള സമസ്തകേരള സുന്നി യുവജനസംഘം എംഇഎസിന്റെ ഉത്തരവ് ഭരണഘടന ഉറപ്പു നല്‍കുന്ന വസ്ത്രധാരണ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നു കുറ്റപ്പെടുത്തി.

ഇത് പാശ്ചാത്യര്‍ കൊണ്ടുവന്ന ഒരു വേഷപ്പകര്‍ച്ചയാണ്. ഖുര്‍ ആനുമായി ഇതിനു യാതൊരു ബന്ധവും ഇല്ല, - കോഴിക്കോട് ചാത്തമംഗലത്ത് എംഎ എസ കോളജില്‍ എംഇഎസിന്റെ സുവര്‍ണജൂബിലി സമ്മേളനത്തില്‍ഗഫൂര്‍ പറഞ്ഞു.

പഠിക്കുന്ന കാലത്തുഇറുകിയ ജീന്‍സ് ധരിച്ച് നടന്നിരുന്ന ആളാണ്ഞാന്‍. ഇപ്പോള്‍ ഇല്ല. കാരണം അത് അരക്കെട്ടില്‍ ഇറുക്കിപ്പിടിച്ചിരിക്കും. ശ്വാസതടസം ഉണ്ടാകും. എന്നിരുന്നാലൂംഎംഇഎസ് സ്ഥാപനങ്ങളില്‍ ജീന്‍സ് നിരോധിച്ചിട്ടില്ല,- വൈദ്യശാസ്ത്രത്തില്‍ എംഡി, ഡി എം. ആയഡോക്ടര്‍ പറഞ്ഞു. ഗഫൂറിന്റെ പിതാവ്ഡോ. പി.കെ. അബ്ദുല്‍ ഗഫൂര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രൊഫസര്‍ ആയിരുന്നു. 1964 ല്‍ എംഇഎസ് സ്ഥാപിച്ചതു അദ്ദേഹം ആണ്.

ജീന്‍സും പര്‍ദയുംഅണിഞ്ഞു നടക്കുന്ന ധാരാളം പെണ്‍കുട്ടികള്‍ എംഇഎസ്കാമ്പസുകളില്‍ ഉണ്ട്. അവരുടെ ജീന്‍സ് ഫംഗസ് പരക്കാന്‍ ഇടയാക്കുംഎന്നു പറയാനേ ഞാന്‍ മുതിരുന്നുള്ളു. ശിരസ് മൂടിയുള്ള വസ്ത്രം പാടില്ലെന്ന് പറയുന്നില്ല, മുഖം മൂടാന്‍ പാടില്ലെന്നേ ഇപ്പോള്‍ പറയുന്നുള്ളു.

സി എച് മുഹമ്മദ് കോയയുടെ ഭാര്യ പര്‍ദ്ദ അണിഞ്ഞിട്ടുണ്ടോ? സീതി സാഹിബിന്റെ ഭാര്യ ഹിജാബ് ധരിച്ചിരുന്നുവോ? കഠിനമായ ചൂട് കാലത്ത് കേരളത്തില്‍ മധ്യപൂര്‍വദേശത്തെ ഡ്രസ്സ് കോഡ് കൊണ്ടു വന്നു നടപ്പാക്കുന്നത്തേതിനെക്കാള്‍ അപഹാസ്യമായ എന്താണുള്ളത്?

ശരീരം മുഴുവന്‍ പൊതിഞ്ഞു കെട്ടി നടന്നാല്‍ ശരീരത്തിനു ആവശ്യം വേണ്ട വൈറ്റമിന്‍ ഡി കിട്ടാതാകും. മുഖത്തല്ലേമനുഷ്യന്റെ വ്യക്തിത്വം പ്രതിഫലിക്കുന്നത്? അതിന്റെ സൗന്ദര്യം മറ്റുള്ളവര്‍ കണ്ടു ബഹുമാനിക്കേണ്ടതല്ലേ? ഗഫൂര്‍ ചോദിക്കുന്നു.

ഫ്രാന്‍സിലെ കാമ്പസുകളില്‍ പര്‍ദ്ദ നിരോധിച്ചിരിക്കയാണ്. ശ്രീലങ്കയില്‍ ഈയിടെ 253പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു ശേഷം ഒരു വിധത്തിലുള്ള പര്‍ദയും അനുവദിക്കുന്നില്ല. ഓട്ടോമന്‍ സാമ്രാജ്യം കൊടികുത്തി വാണിരുന്ന തുര്‍ക്കിയില്‍ പര്‍ദയണിഞ്ഞു വന്നഒരു പാര്‍ലമെന്റ് അംഗത്തെ സ്പീക്കര്‍ പുറത്താക്കിയ ചരിത്രം ഉണ്ട്.

കേരളത്തിലും പുറത്തും ഗള്‍ഫ് രാജ്യങ്ങളിലും സാന്നിധ്യം ഉള്ള എംഇഎസിന് മെഡിക്കല്‍ കോളജ് എന്‍ജിനീയറിങ്ങ് കോളജ്, നഴ്‌സിങ്ങ് കോളജ്, മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തുടങ്ങി നൂറ്റമ്പതു സ്ഥാപനങ്ങള്‍ ഉണ്ട്. എണ്‍പതിനായിരം കുട്ടികള്‍ പഠിക്കുന്നു. അധ്യാപകര്‍ 15,000 വരും.

മലപ്പുറം ജില്ലയില്‍ പെരുന്തല്‍മണ്ണക്കടുത്ത് പാലച്ചുവട്ടില്‍ 2003 ല്‍ ആരംഭിച്ച 62ഏക്കര്‍ വിസ്തൃതിയുള്ള എംഇഎസ് കോംപ്ലക്‌സില്‍മെഡിക്കല്‍,ഡെന്റല്‍, നഴ്‌സിങ്ങ്, പാരാ മെഡിക്കല്‍ സ്ഥാപനങ്ങളുടെ വലിയ നിരതന്നെയുണ്ട്. 21വിഷയങ്ങളില്‍ അവിടെ പോസ്റ്റഗ്രാഡുവേറ്റ്കോഴ്സുകളും ഡിപ്ലോമ കോഴ്സുകളുംനടത്തി വരുന്നു. റിസള്‍ട്ടും മികച്ചത്.

കോഴിക്കോട് ആസ്ഥാനമായ കേന്ദ്ര സമിതിയും ജില്ലാസമിതികളും ഉള്ള വലിയൊരു ശൃംഖലയാണ് എംഇഎസിനുള്ളത്. 2019 ല്‍ തെരെഞ്ഞെടുക്കപ്പട്ട കേന്ദ്രസമിതിയുടെ അധ്യക്ഷന്‍ ഡോ . പിഎ . അബ്ദുള്‍ ഗഫൂരാണ്.ജനറല്‍ സെക്രട്ടറി പി ഒ ജെലബ്ബ (കൊല്ലം)യും.

കാമ്പസുകളില്‍ മുഖംമൂടി പര്‍ദ്ദ നിരോധിച്ചുകൊണ്ടു ഗഫൂര്‍ അയച്ച സര്‍ക്കുലര്‍ ദേശമൊട്ടാകെസ്വാഗതം ചെയ്യപ്പെട്ടു. കേരളത്തില്‍ ഒരുപാട്സെക്കുലര്‍ മുസ്ലിം ചിന്തകര്‍ അതിനു നിര്‍ലോപം പിന്തുണ പ്രഖ്യാപിച്ചു. ഹമീദ് ചേന്നമംഗലൂര്‍, ഓ. അബ്ദുല്ല, ഡോ. ഖദീജ മുംതാസ്, തുടങ്ങി ഒരുപാടു പേര്‍. മുത്തലാക്ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍പുരോഗമന ആശയങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചവര്‍ ആണിവര്‍.

തങ്ങള്‍ പഠിക്കുന്ന കാലത്തൊന്നും വരാത്ത പര്‍ദ്ദ കേരളത്തില്‍ കടന്നു വന്നിട്ട് കാല്‍ നൂറ്റാണ്ടു പോലും ആയിട്ടില്ലെന്ന്ഇവരില്‍ പലരും ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ നാലിലൊന്നുമുസ്ലിംകള്‍ ആണുള്ളത്. 70ലക്ഷം പേര്‍ . ഒരുകാലത്ത് വിദ്യാഭ്യാസത്തില്‍ ഏറ്റവും പിന്നോക്കം നിന്നിരുന്ന അവര്‍ഇന്ന് വളരെ മുന്നില്‍ ആയിട്ടുണ്ട്.. അവര്‍ ഇക്കാലമത്രയും അനുഭവിവച്ചവസ്ത്രധാരണ സ്വാത്രന്ത്ര്യത്തിനു മേല്‍ മധ്യപൂര്‍വദേശത്തുനിന്നുള്ള മതഭ്രാന്തന്‍മാര്‍അടിചേല്പിച്ച അടിമത്തം ആണ് പര്‍ദ്ദയെന്നു കുറച്ച് പേരെങ്കിലും വിശ്വസിക്കുന്നു.

ഒരു ക്രിസ്ത്യന്‍സ്‌കൂളിലെ യൂണിഫോം നിബന്ധനക്കെതിരെ2018 ഡിസംബര്‍4 നുഒരു മുസ്ലിം പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈകോടതിതള്ളിക്കളഞ്ഞ കാര്യംഎംഇഎസ് സര്‍ക്കുലറില്‍ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുഖവും കൈകളുംഉള്‍പ്പെടെശരീരം മുഴുവന്‍ മറച്ചുനടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ആ പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.

പര്‍ദ്ദയെപ്പറ്റി വ്യത്യസ്ത സമീപനങ്ങള്‍ കേരളം കണ്ടിട്ടുണ്ട്.മതം മാറി പര്‍ദ്ദയിട്ടപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യവും സമാധാനവും കിട്ടിയതായി എഴുത്തുകാരി കമല സുരയ്യ പറയുകയുണ്ടായി. ആളുകളുടെ തുറിച്ചു നോട്ടം ഒഴിവായി.

''നിര്‍ബന്ധിച്ച് പര്‍ദ്ദ ഇടീക്കുന്നതും പര്‍ദ്ദ ഊരിക്കുന്നതും ശരിയല്ല,'' എന്നാണ്അരുന്ധതി റോയിയുടെ നിലപാട്.

സാരിക്ക് മുകളില്‍ പച്ച പര്‍ദ ധരിക്കണമെന്നു അനുശാസിച്ച സ്‌കൂളില്‍ നിന്ന് രാജിവച്ച ധീരയായ ഒരു അധ്യാപികയുണ്ട്--മലപ്പുറത്തെ കെ. ജമീല. ക്രിക്കറ്റുകളിക്കാന്‍ വേണ്ടി പര്‍ദ്ദഊരിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന പര്‍ദ്ദ എന്ന ഇന്ത്യന്‍ ഡോക്കുമെന്ററി ചിക്കാഗോയിലുംമോണ്‍ട്രിയോളിലും മാഞ്ചെസ്റ്ററിലും സ്റ്റട്ഗര്‍ട്ടിലും പ്രശംസ നേടി. ജെറമി ഗൈ ആണ് സംവിധായകന്‍.
എം.ഇ.എസ്. മുഖം മൂടുന്ന പര്‍ദ്ദ നിരോധിച്ചു, ഗഫൂറിന് പ്രശംസ, മുള്ളമാര്‍ക്കു അങ്കലാപ്പ് (കുര്യന്‍ പാമ്പാടി)എം.ഇ.എസ്. മുഖം മൂടുന്ന പര്‍ദ്ദ നിരോധിച്ചു, ഗഫൂറിന് പ്രശംസ, മുള്ളമാര്‍ക്കു അങ്കലാപ്പ് (കുര്യന്‍ പാമ്പാടി)എം.ഇ.എസ്. മുഖം മൂടുന്ന പര്‍ദ്ദ നിരോധിച്ചു, ഗഫൂറിന് പ്രശംസ, മുള്ളമാര്‍ക്കു അങ്കലാപ്പ് (കുര്യന്‍ പാമ്പാടി)എം.ഇ.എസ്. മുഖം മൂടുന്ന പര്‍ദ്ദ നിരോധിച്ചു, ഗഫൂറിന് പ്രശംസ, മുള്ളമാര്‍ക്കു അങ്കലാപ്പ് (കുര്യന്‍ പാമ്പാടി)എം.ഇ.എസ്. മുഖം മൂടുന്ന പര്‍ദ്ദ നിരോധിച്ചു, ഗഫൂറിന് പ്രശംസ, മുള്ളമാര്‍ക്കു അങ്കലാപ്പ് (കുര്യന്‍ പാമ്പാടി)എം.ഇ.എസ്. മുഖം മൂടുന്ന പര്‍ദ്ദ നിരോധിച്ചു, ഗഫൂറിന് പ്രശംസ, മുള്ളമാര്‍ക്കു അങ്കലാപ്പ് (കുര്യന്‍ പാമ്പാടി)എം.ഇ.എസ്. മുഖം മൂടുന്ന പര്‍ദ്ദ നിരോധിച്ചു, ഗഫൂറിന് പ്രശംസ, മുള്ളമാര്‍ക്കു അങ്കലാപ്പ് (കുര്യന്‍ പാമ്പാടി)എം.ഇ.എസ്. മുഖം മൂടുന്ന പര്‍ദ്ദ നിരോധിച്ചു, ഗഫൂറിന് പ്രശംസ, മുള്ളമാര്‍ക്കു അങ്കലാപ്പ് (കുര്യന്‍ പാമ്പാടി)എം.ഇ.എസ്. മുഖം മൂടുന്ന പര്‍ദ്ദ നിരോധിച്ചു, ഗഫൂറിന് പ്രശംസ, മുള്ളമാര്‍ക്കു അങ്കലാപ്പ് (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക