Image

ആര്‍.എസ്.എസ്. ബന്ധം: റെപ്. ടുള്‍സി ഗബാര്‍ഡിനെതിരെ പ്രതിഷേധം

Published on 04 May, 2019
ആര്‍.എസ്.എസ്. ബന്ധം: റെപ്. ടുള്‍സി ഗബാര്‍ഡിനെതിരെ പ്രതിഷേധം
ഹൂസ്റ്റണ്‍: ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി കോണ്‍ഗ്രസംഗം ടുള്‍സി ഗബ്ബാര്‍ഡിനു അര്‍.എസ്.എസ്. പ്രവര്‍ത്തകരുമായുള്ള ബന്ധത്തിനെതിരെ പ്രതിഷേധം. ഹൂസ്റ്റണില്‍ സതേണ്‍ ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന 'ഷി ദി പീപ്പിള്‍ ഫോറം' എന്ന പ്രഭാഷണത്തിനെത്തിയപ്പോഴായിരുന്നു പ്രതിഷേധം.

നേരത്തെ കാലിഫോര്‍ണിയയില്‍ വച്ചും റെപ്. ഗബ്ബാര്‍ഡിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സിക്ക്, മുസ്ലിം, ബുദ്ധിസ്റ്റ് പ്രവര്‍ത്തകരും ഓര്‍ഗനൈസേഷന്‍ ഓഫ് മൈനോറിട്ടീസ് ഇന്‍ ഇന്ത്യ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി രണ്ടിടത്തും എത്തിയത്. ടുള്‍സി ആര്‍.എസ്.എസിന്റെ പ്രതിനിധിയാണെന്നും അവരാണു സാമ്പത്തികമായി സഹായിക്കുന്നതെന്നും ആര്‍.എസ്.എസ്. ഇന്ത്യയിലെ കെ.കെ.കെ ആണെന്നും പറഞ്ഞുള്ള ബില്‌ബോര്‍ഡുകള്‍ പ്രകടനക്കാര്‍ ഉയര്‍ത്തിക്കാട്ടി.

ഷി ദി പീപ്പിള്‍ ഫോറത്തില്‍ സെനറ്റര്‍ കമലാ ഹാരിസ് അടക്കം എട്ടു സ്ഥാനര്‍ഥികള്‍ പങ്കെടുത്തുവെങ്കിലും പ്രതിഷേധം ടുള്‍സിക്കെതിരെ മാത്രമായിരുന്നു.
ഫോറത്തില്‍ വച്ച് മുസ്ലിംകള്‍ക്ക് എതിരായ നടപടികളെപറ്റി ചോദുയമൂണ്ടായി. മതത്തിന്റെയും നിറത്തിന്റെയുമൊക്കെ പേരിലുള വിവേചനത്തെ ശക്തമായി എതിര്‍ക്കുന്നു എന്നായിരുന്നു അവരുടെ മറുപടി.

എന്തായാലും ആര്‍.എസ്.എസ്. ബന്ധംസംബന്ധിച്ച് അവര്‍ വിശദീകരണമൊന്നും നല്കിയിട്ടില്ല. താന്‍ ഹിന്ദു ആയതിനാലാണു ഈ എതിര്‍പ് എന്നാണു അവരുടെ നിലപാട്.

ഹാവായിയില്‍ നിന്നുള്ള കോണ്‍ഗ്രസംഗമായ ടുള്‍സി, അമേരിക്കക്കാരിയെങ്കിലും ഹിന്ദുമത വിശ്വാസിയാണ്. കോണ്‍ഗസിലെ ആദ്യത്തെ ഹിന്ദു അംഗം.

മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ഥിയായ സെനറ്റര്‍ കമലാ ഹാരീസിന്റെ അമ്മ പരേതയായ ഡോ. ശ്യാമള ഗോപാല്‍ ബ്രാഹ്മണ വനിത ആയിരുന്നു.

എങ്കിലും ഇന്ത്യാക്കാരുടെ പക്കല്‍ നിന്നു ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് റെപ്. ടുള്‍സി ഗബ്ബാര്‍ഡിനാണ്. ആദ്യ ഡിബേറ്റുകളില്‍ പങ്കെടുക്കാനുള്ള യോഗ്യതയും അവര്‍ നേടി. 20 പേര്‍ക്കാണു ഡിബേറ്റില്‍ പങ്കെടുക്കാനാകുക. പ്രധാനപ്പെട്ട മൂന്ന് അഭിപ്രായ വോട്ടെടുപ്പുകളില്‍ ഒരു ശതമാനത്തിലേറെ പിന്തുണ നേടുക, 65,000 ല്‍ കൂടുതല്‍ പേര്‍ പ്രചാരണ ഫണ്ടിലേക്കു സംഭാവന നല്‍കുക എന്നതിലൊന്ന് ഉള്ളവര്‍ക്കാണു ഡിബേറ്റില്‍ പകെടുക്കാനാകുക. ടുള്‍സി രണ്ടു രീതിയിലും യോഗ്യത നേടി.

ഇതിനകം 21 പേര്‍ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനു രംഗത്തൂണ്ട്. ന്യു യോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ അടുത്തായാഴ്ച പ്രഖ്യാപിക്കുമെന്നു കരുതുന്നു.
Join WhatsApp News
Anthappan 2019-05-04 12:15:01
She should quit from running for presidency . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക