Image

ചീഫ്‌ ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; ജഡ്‌ജിമാര്‍ എതിര്‍പ്പ്‌ അറിയിച്ചെന്ന വാര്‍ത്ത നിഷേധിച്ച്‌ സുപ്രീംകോടതി

Published on 05 May, 2019
 ചീഫ്‌ ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; ജഡ്‌ജിമാര്‍ എതിര്‍പ്പ്‌ അറിയിച്ചെന്ന വാര്‍ത്ത നിഷേധിച്ച്‌ സുപ്രീംകോടതി


ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം പാടില്ലെന്ന്‌ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിന്റന്‍ നരിമാനും ആഭ്യന്തര സമിതിക്ക്‌ മുന്നില്‍ നിലപാടെടുത്തെന്ന വാര്‍ത്ത നിഷേധിച്ച്‌ സുപ്രീം കോടതി വാര്‍ത്താ കുറിപ്പ്‌ ഇറക്കി. 

ഇവര്‍ സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര സമിതിയെ നേരിട്ട്‌ കാണുകയോ പരാതി അറിയിക്കുകയോ ചെയ്‌തിട്ടില്ലെന്നാണ്‌ സുപ്രീം കോടതി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്‌.

രണ്ട്‌ ജഡ്‌ജിമാരും സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര സമിതിയിലെ ജഡ്‌ജിമാരെ നേരില്‍ കണ്ടാണ്‌ എതിര്‍പ്പ്‌ അറിയിച്ചതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇതിനെ എതിര്‍ത്ത്‌ ജസ്റ്റിസ്‌ റോഹിന്റന്‍ നരിമാന്‍ രംഗത്തെത്തിയിരുന്നു. ജഡ്‌ജിമാര്‍ക്ക്‌ എതിര്‍പ്പ്‌ ഉണ്ടെന്ന വാര്‍ത്ത വലിയ മാധ്യമ ശ്രദ്ധ നേടിയിട്ടും ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ ഇക്കാര്യം നിഷേധിച്ചിട്ടില്ല.

സമിതിയില്‍ നിന്ന്‌ നീതികിട്ടുമെന്ന്‌ പ്രതീക്ഷയില്ലാത്തതിനാല്‍ യുവതി അന്വേഷണത്തോട്‌ സഹകരിക്കില്ലെന്ന്‌ പ്രഖ്യാപിച്ചിരുന്നു. അതിനെത്തുടര്‍ന്ന്‌ യുവതി ഹാജരായില്ലെങ്കിലും അന്വേഷണവുമായി മുന്നോട്ടു പോകാന്‍ തന്നെ സമിതി തീരുമാനിക്കുകയായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക