Image

ജയിലില്‍ കഴിയുന്ന 850 ഇന്ത്യക്കാര്‍ ഉടന്‍ മോചിതരാകുമെന്ന്‌ പ്രധാനമന്ത്രി

Published on 05 May, 2019
ജയിലില്‍ കഴിയുന്ന 850 ഇന്ത്യക്കാര്‍ ഉടന്‍ മോചിതരാകുമെന്ന്‌ പ്രധാനമന്ത്രി


ലഖ്‌നൗ: സൗദി അറേബ്യയില്‍ തടവില്‍ കഴിയുന്ന 850 ഇന്ത്യക്കാര്‍ ഉടന്‍ മോചിതരാകുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തടവുകാരായ ഇന്ത്യക്കാരെ മോചിപ്പിക്കണെമെന്ന്‌ താന്‍ സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരനോട്‌ അഭ്യര്‍ഥിച്ചിരുന്നുവെന്നും, തന്റെ അഭ്യര്‍ത്ഥന അദ്ദേഹം സ്വീകരിച്ചുവെന്നും മോദി പറഞ്ഞു. 

റംസാന്‌ മുമ്‌ബ്‌ എല്ലാവരും മോചിതരാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ ബി.ജെ.പി. തിരഞ്ഞെടുപ്പ്‌ പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടന പിന്തുടരുക മാത്രമാണ്‌ ചെയ്‌തതെന്നും അല്ലാതെ ആരുടെയും മതവിശ്വാസത്തെ ബി.ജെ.പി. സര്‍ക്കാര്‍ നിന്ദിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. സ്‌ത്രീക്കും പുരുഷനും തുല്യഅവകാശങ്ങള്‍ നല്‍കുന്നതാണ്‌ നമ്മുടെ ഭരണഘടന. അനേകം രാജ്യങ്ങളില്‍ മുത്തലാഖിന്‌ അനുമതിയില്ല. മുസ്ലീം സ്‌ത്രീകള്‍ക്കുള്ള അതേ അവകാശം രാജ്യത്തു കൊണ്ടുവരികയാണ്‌ തന്റെ സര്‍ക്കാര്‍ ചെയ്‌തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക